പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറിനെ തടവുശിക്ഷയ്ക്ക് വിധിച്ച് ദില്ലി സാകേത് കോടതി. ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന നല്‍കിയ അപകീര്‍ത്തി കേസിലാണ് ഉത്തരവ്. ‘ദേശസ്നേഹിയുടെ യഥാര്‍ഥ മുഖം’ എന്ന തലക്കെട്ടില്‍ 13 വര്‍ഷം മുമ്പ് മേധാ പട്കര്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പിനെതിരെ സക്സേന നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് വിധി.
ALSO READ:ദില്ലി മദ്യനയ കേസ്: കെ കവിതയ്ക്ക് ജാമ്യമില്ല
ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന 2001-ല്‍ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് പ്രമുഖ പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തക മേധ പട്കറിന് അഞ്ച് മാസം തടവും 10 ലക്ഷ രൂപയും ശിക്ഷ വിധിച്ചത്. ഉത്തരവ് 30 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുമെന്ന് സാകേത് കോടതി മജിസ്‌ട്രേറ്റ് അറിയിച്ചു. മേധാ പട്കറുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ഒന്നോ രണ്ടോ വര്‍ഷത്തെ അധികശിക്ഷ നല്‍കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.
ALSO READ:ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു; കെ സുരേന്ദ്രനെതിരെ കെ സി ബി സി
അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ അധ്യക്ഷനായിരുന്ന സമയത്താണ് വി കെ സക്‌സേനയും മേധാ പട്കറും തമ്മിലുള്ള നിയമപോരാട്ടത്തിന്റെ തുടക്കം. തനിക്കും നര്‍മ്മദ ബചാവോ ആന്ദോളനുമെതിരെ പരസ്യം നല്‍കിയെന്നു ചൂണ്ടിക്കാട്ടി മേധയാണ് ആദ്യം കോടതിയ സമീപിച്ചത്. തുടര്‍ന്ന്, മാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് സക്‌സേനയും കോടതിയെ സമീപിക്കുകയായിരുന്നു. ‘ദേശസ്നേഹിയുടെ യഥാര്‍ഥ മുഖം’ എന്ന തലക്കെട്ടില്‍ 2000 നവംബര്‍ 25-നു മേധാ പട്കര്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പിനെതിരെയാണ് സക്സേന ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സക്‌സേന ഭീരുവാണെന്നും രാജ്യസ്‌നേഹിയല്ലെന്നും ഹവാല ഇടപാട് നടത്തിയ ആളാണെന്നും കുറിപ്പില്‍ മേധ ആരോപിച്ചിരുന്നു. മേധയുടെ പ്രവൃത്തി കരുതിക്കൂട്ടിയുള്ളതാണെന്നും ദുരുദ്ദേശ്യപരവുമാണെന്നും സക്സേനയുടെ സല്‍പ്പേരിനു കളങ്കം വരുത്താന്‍ ലക്ഷ്യംവെച്ചുള്ളതുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി
ഉത്തരവ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here