അപകീർത്തി കേസ്; രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകി

അപകീർത്തി കേസിൽ സൂറത്ത് കോടതിയുടെ വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിലെ ശിക്ഷാവിധി താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന തന്റെ ആവശ്യം നിരസിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

‘മോദി’ സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ച് സൂറത്ത് കോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്ന് രാഹുൽ ​ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു. തടവ് ശിക്ഷയ്ക്ക് ശേഷം കഴിഞ്ഞ മാസം അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തു. രണ്ട് വർഷത്തേക്ക് ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ അയാളുടെ സീറ്റ് ഒഴിഞ്ഞുകിടക്കണമെന്നാണ് നിയമം. ശിക്ഷാവിധി സസ്പെൻഡ് ചെയ്താൽ മാത്രമേ ഒരാൾക്ക് എംപിയായി തുടരാനാകൂ എന്നതാണ് നിയമം.

2019 ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോലാറിൽ നടത്തിയ പ്രസം​ഗത്തിലായിരുന്നു രാഹുൽ ​ഗാന്ധിയുടെ വിവാദമായ പരാമർശം. ‘മോദി’ സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന ബിജെപി എംഎൽഎ പൂർണേഷ് മോദിയുടെ പരാതിയിലായിരുന്നു നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News