ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തൽ; യൂട്യൂബർ സൂരജ്‌ പാലാക്കാരനെക്കെതിരെ വനിതാ കമ്മീഷന്‌ പരാതി

വടകര എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറെ യൂട്യൂബ്‌ ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയുംചെയ്‌ത സൂരജ്‌ പാലാക്കാരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ വനിതാ കമീഷന്‌ പരാതി നൽകി. അശ്ലീല പരാമർശങ്ങളും അധിക്ഷേപങ്ങളും നിറഞ്ഞ വീഡിയോകൾക്കെതിരെയാണ്‌ പരാതി. മുൻ ആരോഗ്യമന്ത്രിയും മഹിളാ അസോസിയേഷൻ നേതാവുമായ ലോകം ആദരിക്കുന്ന പൊതുപ്രവർത്തകയെ സമൂഹമധ്യത്തിൽ വ്യക്തിഹത്യ നടത്തിയ യൂട്യൂബർക്കെതിരെ നടപടിയാവശ്യപ്പെട്ട്‌ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി പരാതി നൽകിയത്‌.

ALSO READ: ലീഗിന്റെ സംയുക്ത പ്രസ്താവന അംഗീകരിക്കാതെ സമസ്ത

അടിസ്ഥാനരഹിതവും അങ്ങേയറ്റം അപകീർത്തികരവുമാണ്‌ വീഡിയോകളുടെ ഉള്ളടക്കം. സമൂഹമാധ്യമങ്ങളിലെ ഇത്തരം പെരുമാറ്റം പൊതു ധാർമികതക്ക്‌ നിരക്കാത്തതും പൊതുപ്രവർത്തന രംഗത്തുള്ള വ്യക്തികളുടെ അന്തസ്സിനും സുരക്ഷയ്ക്കും വെല്ലുവിളിയുമാണ്‌. സ്‌ത്രീ സമൂഹത്തിെനെയാകെ അപമാനിക്കുന്നതുമാണ്‌. അധിക്ഷേപകരമായ വീഡിയോക്കെതിരെയും യൂട്യൂബർക്കെതിരെയും സംസ്ഥാന വനിതാ കമീഷൻ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.

ALSO READ: ‘ഏതെങ്കിലും മതവിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല ഇന്ത്യ’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News