രണ്ടര കോടി രൂപ നൽകിയില്ലെങ്കിൽ യുട്യൂബ് ചാനൽ വഴി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണി; ഒരാൾ കൂടെ അറസ്റ്റിൽ

രണ്ടരകോടി രൂപ നൽകിയില്ലെങ്കിൽ യൂറ്റ്യൂബ് ചാനൽവഴി അപകീർത്തിപെടുത്തുമെന്ന് ഭീഷണിപെടുത്തിയ കേസിലെ പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരുവനനന്തപുരം ശാസ്തമംഗലം സ്വദേശി എടത്തിൽ വീട്ടിൽ 52 വയസ്സുള്ള ലോറൻസിനെയാണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്. തൃശൂർ പാപ്പിനിവട്ടം സ്വദേശിയായ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Also Read: പരാജയപ്പെട്ടവരെക്കൂടി വിജയത്തിലേക്ക് തിരിച്ചു കൊണ്ടുവരുമ്പോഴേ എൻലൈറ്റ് വിദ്യാഭ്യാസ പദ്ധതി പൂർണമാവുകയുള്ളു: മന്ത്രി എം ബി രാജേഷ്

പറവൂർ സ്ത്രീ പീഡന കേസിൽ പ്രതിയാക്കുമെന്നും പരാതി ഒത്തു തീർപ്പാക്കുന്നതിന് രണ്ടരകോടി രൂപ കൊടുക്കണമെന്നും പ്രതിയും കൂട്ടാളികളും ആവശ്യപ്പെട്ടു. പരാതിക്കാരന്റെ സുഹൃത്തിനെ വിളിച്ച് പണം ആവശ്യപെട്ട് ഭീഷണിപെടുത്തിയ പ്രതികൾ പിന്നീട് യൂറ്റയൂബ് ചാനലിൽ പരാതിക്കാരനെ അപകീർത്തി പെടുത്തുന്ന വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. കേസിൽ മറ്റൊരു പ്രതിയായ എറണാകുളം തൃക്കാക്കര സ്വദേശിയായ ബോസ്കോ എന്നയാളെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

Also Read: അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk