‘മത പണ്ഡിതരുടെ വ്യക്തിഹത്യ അനുചിതം’; മന്ത്രി റിയാസിനെതിരായ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയുടെ പരാമര്‍ശത്തിനെതിരെ ജമാഅത്ത് കൗണ്‍സില്‍

മത വിശ്വാസ വിഷയത്തില്‍ മത പണ്ഡിതര്‍ സംയമനം ഉള്‍ക്കൊള്ളണമെന്നും ഇക്കാര്യത്തില്‍ വ്യക്തിഹത്യ അനുചിതമാണെന്നും കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. സമസ്ത നേതാക്കള്‍ സ്വന്തം മാധ്യമ സ്ഥാപനത്തിന്റെ ചടങ്ങില്‍ ക്ഷണിക്കുകയും,സ്വീകരിക്കുകയും ചെയ്ത ശേഷം സംസ്ഥാനത്ത് ജനാധിപത്യ സംവിധാനത്തില്‍ ചുമതല വഹിക്കുന്ന ഒരു മന്ത്രിയോട് സ്വീകരിച്ച നിലപാട് സമസ്ത നേതാവിന് അനുയോജ്യമാണോ എന്നത് പൊതു സമൂഹം വിലയിരുത്തുന്നുണ്ട്. പ്രവാചക ചര്യ പ്രസംഗിക്കുന്നവര്‍ സ്വജീവിതത്തില്‍ അത് ഉള്‍കൊള്ളാന്‍ തയ്യാറാകണമെന്നും കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍ ഓര്‍മ്മിപ്പിച്ചു.

ALSO READ:കൊല്ലത്ത് ഏഴുവയസുകാരന്‍ കുളത്തില്‍ വീണു; രക്ഷിക്കാനിറങ്ങിയ സഹോദരന്‍ മുങ്ങിമരിച്ചു

സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പങ്കെടുപ്പിച്ചതും സി.പി.എമ്മിനോടുള്ള അടുപ്പത്തില്‍ സമസ്തയിലെ ഭിന്നത പുറത്തുവരുന്നതിന് കാരണമായിരുന്നു. റിയാസിനെ പങ്കെടുപ്പിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സമസ്ത നേതൃത്വത്തിനെതിരെ മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയുടെ കടുത്ത വിമര്‍ശനം. ഇതിനെതിരെയാണ് ജമാഅത്ത് കൗണ്‍സിലിന്റെ പ്രസ്താവന.

അതേസമയം സുപ്രഭാതത്തിന്റെ ഗള്‍ഫ് ഉദ്ഘാടന ചടങ്ങിനെ ബഹിഷ്‌കരിച്ചവരെ ജനം ബഹിഷ്‌കരിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാക്കളും രമേശ് ചെന്നിത്തലയും എത്തിയില്ലെങ്കിലും പ്രൗഢമായി തന്നെയാണ് സുപ്രഭാതം ഗള്‍ഫ് എഡിഷന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്.

ALSO READ:കേരളത്തില്‍ ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News