​ഗോളിക്ക് പിഴച്ചു, ​ഗോവ ജയിച്ചു; കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി

Kerala blasters

സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി. ഗോവ എഫ് സിക്കെതിരായ മത്സരത്തിൽ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 40-ാം മിനിറ്റിൽ ബോറിസ് സിങാണ് സന്ദർശകർക്ക് വേണ്ടിയുള്ള ഏക ഗോൾ നേടിയത്. ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്ന് കൂടിയാണ് ഗോവയുടെ ഗോൾ പിറന്നത്.

ആദ്യ പകുതിയിൽ താളം കണ്ടെത്താൻ പ്രയാസപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്സിനെ ആണ് കണ്ടത്. രണ്ടാം പകുതിയിൽ താര​തമ്യേന മികവ് പുലർത്തിയിട്ടും ഗോളവസരങ്ങൾ തുറന്നെടുക്കാൻ കഴിയാതിരുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയത്തിന് കാരണമായത്.

Also Read: ഹിന്ദിയില്‍ എക്‌സ് അക്കൗണ്ട് തുടങ്ങിയതേ ആര്‍സിബിക്ക് ഓര്‍മയുള്ളൂ; ഹിന്ദിവത്കരണമെന്ന് കന്നഡിഗര്‍

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്ക് ചെയ്ത് കളിച്ചെങ്കിലും ഗോൾ മാത്രം കണ്ടെത്താൻ സാധിച്ചില്ല. നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നുവെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിൽ എത്തിക്കാൻ ടീമിനു സാധിച്ചില്ല.

Also Read: പാതകൾ പിന്തുടർന്ന്, ചരിത്രത്തിന്റെ ആവർത്തനം; റൊസാരിയോയുടെ മണ്ണില്‍ പന്തുതട്ടി ‘കുഞ്ഞു മെസി’

തോൽവിയോടെ 10 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും അഞ്ച് തോൽവിയുമായി ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തെത്തി. ഒമ്പത് മത്സരങ്ങളിൽ നിന്ന് നാല് ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി ഗോവ പട്ടികയിൽ അഞ്ചാമതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News