ലോകകപ്പ് ഫൈനലിലെ തോല്‍വി താങ്ങാവുന്നതിലും അപ്പുറമായിരിന്നു: രോഹിത് ശര്‍മ്മ

ലോകകപ്പ് ഫൈനലിലെ തോല്‍വി താങ്ങാവുന്നതിലും അപ്പുറമായിരിന്നുവെന്ന് രോഹിത് ശര്‍മ്മ. മുംബൈ ഇന്ത്യന്‍സ് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലാണ് രോഹിത് ഇക്കാര്യം പറയുന്നത്.

ഏകദിന കിരീടം നേടിയെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്പ്‌നം കണ്ടത് നഷ്ടം ആയപ്പോള്‍ അത് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരിന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ നിന്നു. എന്റെ കുടുംബവും സുഹൃത്തുക്കളുമൊക്കെയാണ് സപ്പോര്‍ട്ടായിട്ട് കൂടെയുണ്ടായിരുന്നത്.

Also Read: ലോക്‌സഭ സുരക്ഷാ വീഴ്ച; പ്രതികളെല്ലാം പിടിയില്‍, ഭീകര വിരുദ്ധ സ്‌ക്വാഡെത്തി

എന്നും എന്റെ ടീമിനെ കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമാണ്. വിജയിക്കാന്‍ ആവശ്യമായതെല്ലാം ചെയ്തു. തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കിലും 10 കളികളില്‍ ഞങ്ങള്‍ക്ക് ജയിക്കാന്‍ സാധിച്ചു. ജനങ്ങള്‍ ഞങ്ങള്‍ക്ക് തന്ന സപ്പോര്‍ട്ട് വളരെ വലുതാണ്. എല്ലാവരും ടീമിനെ ആത്മാര്‍ത്ഥമായി പിന്തുണച്ചു. എന്നാല്‍ ഫൈനലില്‍ നിന്നേറ്റ ഷോക്കില്‍ നിന്ന് തിരിച്ചുകയറാന്‍ പാടുപെട്ടു. ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള കാര്യമായിരുന്നത്. പക്ഷേ ജീവിതത്തില്‍ മുന്നോട്ട് പോകണം.” രോഹിത് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News