വാഹന നിർമാണത്തിൽ അപാകത, നിർമാതാക്കൾ മൂന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ തർക്ക പരിഹാര കോടതി

വാഹനം വാങ്ങിയത് മുതൽ തുടർച്ചയായ തകരാർ മൂലം നൽകിയ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പരാതിക്കാരന് നഷ്ടപരിഹാരം വിധിച്ച് കോടതി. വാഹനത്തിന്റെ വില 2.72 ലക്ഷം രൂപയും നഷ്ടപരിഹാരവും കോടതി ചെലവുമായി 55,000/- രൂപയും പരാതിക്കാരന് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി വ്യക്തമാക്കി.

എറണാകുളം, കാഞ്ഞിരമറ്റം സ്വദേശി അമാനുള്ള കെ എച്ച് വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ് / സർവീസ് സെൻ്ററായ പോപ്പുലർ മെഗാ മോട്ടേഴ്സ് എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.ടാക്സി ഡ്രൈവറായ പരാതിക്കാരൻ എതിർകക്ഷിയിൽ നിന്നും ടാറ്റാ മാജിക്‌ ഐറിസ് എന്ന വെഹിക്കിൾ വാങ്ങിയത് ബാങ്കിൽ നിന്നും വായ്പയെടുത്താണ്. ഒരു മാസത്തിനകം തന്നെ വണ്ടി തകരാറിലായി. ഈ തകരാർ പലതവണ ആവർത്തിക്കുകയും ജോലിക്കായി മറ്റ് വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ പരാതിക്കാരൻ നിർബന്ധിതനായി. വാഹനത്തിന്റെ നിർമ്മാണ ന്യൂനത മൂലം പരാതിക്കാരന് സംഭവിച്ച നഷ്ടത്തിന് പരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഉപഭോക്തൃ കോടതി സമീപിച്ചത്.

ALSO READ: ദില്ലി മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

വാഹനത്തിന്റെ നിർമ്മാണപരമായ വൈകല്യം എന്താണെന്ന് പരാതിക്കാരൻ തെളിയിച്ചില്ലെന്ന് എതിർകക്ഷികൾ ബോധിപ്പിച്ചു.നിർമ്മാണ ന്യൂനത മൂലം വാഹനം തുടർച്ചയായി തകരാറിലായതു മൂലം ജീവിതം തന്നെ വഴിമുട്ടിയെന്നാണ് പരാതിക്കാരൻ വാദിച്ചത്. നിർമ്മാണ ന്യൂനത മൂലം വാഹനം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യവും പരാതിക്കാരനുണ്ടായി. അതിനാൽ നിർമ്മാതാക്കൾ നഷ്ടപരിഹാരവും കോടതി ചെലവും വാഹനത്തിന്റെ വിലയും പരാതിക്കാരന് നൽകണമെന്ന് ഡി. ബി.ബിനു പ്രസിഡണ്ട്, വി.രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ മെമ്പർമാരുമായ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി എതിർകക്ഷികൾക്ക് നിർദ്ദേശം നൽകി.രാതികാരന് വേണ്ടി അഡ്വ. ആന്റണി ഷൈജു കോടതിയിൽ ഹാജരായി.

ALSO READ: വാട്‌സ്ആപ്പിലെ നീലവളയം എന്താണ്; മെറ്റ എഐയുടെ സവിശേഷതകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration