ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിനായി അത്യാധുനിക നിരീക്ഷണ കപ്പലുകള്‍ വാങ്ങാന്‍ തീരുമാനമായി. 14 കപ്പലുകളാണ് വാങ്ങുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാസ്ഗാവ് ഡോ്ക്ക് ഷിപ്ബില്‍ഡേഴ്‌സ് ലിമിറ്റഡുമായാണ് കേന്ദ്ര സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. 1070 കോടി രൂപയുടെ കരാറാണിത്.
ALSO READ: കോൺഗ്രസ്-തൃണമൂൽ കോൺഗ്രസ് വാക്ക്പോര് തുടരുന്നതിനിടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പശ്ചിമ ബംഗാളിൽ
കോസ്റ്റ്ഗാര്‍ഡിന് കൂടുതല്‍ കരുത്തേകാന്‍ ഫാസ്റ്റ് പട്രോള്‍ വെസ്സല്‍സ് ആണ് എംഡിഎല്‍ നിര്‍മിക്കുക. ഇത് സമുദ്രമേഖലയിലെ നിരീക്ഷണത്തിനായാണ് വിന്യസിക്കുക. യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി നിര്‍മിക്കുന്ന വ്യവസായശാലയാണ് എംഡിഎല്‍.
ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്ന കപ്പലുകളില്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ കൂടാതെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡ്രോണുകള്‍, വയര്‍ലസ് വഴി നിയന്ത്രിക്കാവുന്ന റിമോട്ട് വാട്ടര്‍ റെസ്‌ക്യു ക്രോഫ്റ്റ്, വ്യത്യസ്ത ഭീഷണികള്‍ നേരിടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ഉള്ളത്. 63 മാസങ്ങള്‍ക്കുള്ളില്‍ കപ്പലുകള്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറും.
ALSO READ: ചക്കിട്ടപ്പാറയിലെ ഭിന്നശേഷിക്കാരന്റെ ആത്മഹത്യ; പെന്‍ഷന്‍ മുടങ്ങിയതിനാലെന്നത് വസ്തുതാ വിരുദ്ധം
ഇന്ത്യന്‍ സമുദ്രമേഖലയുടെ സുരക്ഷയെ മുന്‍നിര്‍ത്തി നിര്‍മിക്കുന്ന കപ്പലുകള്‍ മത്സ്യബന്ധന മേഖലയുടെ സംരക്ഷണം, കള്ളക്കടത്ത്, കടല്‍ക്കൊള്ള നിയന്ത്രണം, ആഴം കുറഞ്ഞ ഭാഗങ്ങളിലുള്‍പ്പെടെ തെരച്ചില്‍, അപകടത്തില്‍പ്പെടുന്ന കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കും സമുദ്രമേഖലയിലെ മലിനീകരണം നിരീക്ഷിക്കാനും സഹാകമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here