പാക് ചാരവനിതയില്‍ ആകൃഷ്ടനായി ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ചോര്‍ത്തി നല്‍കിയത് മിസൈല്‍ രഹസ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍. മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് നല്‍കിയ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. സാറ ദാസ് ഗുപ്ത എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നടത്തിയ ചാറ്റിലൂടെയാണ് ഇന്ത്യയുടെ മിസൈല്‍ സിസ്റ്റങ്ങളുടെയും മറ്റുപ്രതിരോധ പദ്ധതികളുടെയും രഹസ്യങ്ങള്‍ വിശദീകരിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
Also read- പ്രശസ്തരായ ആ നാല് ഫുട്ബോള്‍ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്: വെളിപ്പെടുത്തലുമായി പോൺ സ്റ്റാർ
സാറ ദാസ് ഗുപ്തയുമായി പ്രദീപ് കുരുല്‍ക്കര്‍ വാട്സാപ്പിലൂടെയും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ വീഡിയോ കോളുകളുടെയും മെസേജുകളുടെയും വിവരങ്ങളും അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. കുരുല്‍കര്‍ ചാരവനിതയില്‍ ആകൃഷ്ടനായി. ആര്‍ഡിഒയുടെ രഹസ്യവിവരങ്ങള്‍ സ്വന്തം ഫോണിലേക്കു മാറ്റുകയും ഇത് സാറയ്ക്കു നല്‍കുകയും ചെയ്തതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പൂനെയിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ)ഒരു ലാബിന്റെ ഡയറക്ടറായിരുന്നു പ്രദീപ് കുരുല്‍ക്കര്‍. ചാരവൃത്തി കണ്ടെത്തിയതിനെ തുടര്‍ന്ന് മേയ് 3ന് അറസ്റ്റ് ചെയ്ത കുരുല്‍ക്കറെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here