കോട്ട കാത്ത പടയാളിക്ക് ബൈ പറഞ്ഞ് ക്ലബ്ബ്; പ്രീതം കോട്ടൽ കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

pritam kottal

കഴിഞ്ഞ രണ്ട വർഷത്തോളം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ട കാത്ത പ്രീതം കോട്ടൽ ക്ലബ് വിട്ടു. ചെന്നൈയിൻ എഫ്സിയാണ് താരത്തിന്റെ പുതിയ തട്ടകം. രണ്ടര വർഷത്തെ കരാറിനാണ് പ്രീതം ചെന്നൈയിൻ എഫ്സിലെത്തിയത്. ബ്ലാസ്റ്റേഴ്‌സും കോട്ടലും പരസ്പര ധാരണയിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചു. താരത്തിന് പകരം ചെന്നൈയുടെ 21 കാരനായ പ്രതിരോധ താരം ബികാശ് യുംനം ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും.

‘കേരള ബ്ലാസ്റ്റേഴ്‌സും പ്രീതം കോട്ടലും വേർപിരിയാൻ ഉഭയകക്ഷി തീരുമാനത്തിലെത്തി. പ്രീതമിന്റെ പ്രതിബദ്ധതയ്ക്കും ക്ലബ്ബിന് നൽകിയ സംഭാവനയ്ക്കും ആത്മാർത്ഥമായി നന്ദിയറിയിക്കുന്നു. നന്ദി പ്രീതം’- ബ്ലാസ്റ്റേഴ്‌സ് എക്‌സിൽ കുറിച്ചു. 2023 സീസണിന് മുന്നോടിയായി മോഹൻ ബഗാനിൽ നിന്നാണ് പ്രീതം കോട്ടൽ ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ക്ലബ്ബിനായി 39 മത്സരങ്ങൾ കളിച്ചു. 2029 വരെയുള്ള കരാറിലാണ് പുതുതായി എത്തുന്ന മണിപ്പൂരുകാരനായ താരം ബികാശ് കരാറൊപ്പിട്ടത്.

news summery: Pritam Kotal, the dependable defender of Kerala Blasters for the past two years, has joined Chennaiyin FC on a two-and-a-half-year contract. In exchange, Chennaiyin FC’s 21-year-old defender Bikash Yumnam will be joining Kerala Blasters.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News