കേന്ദ്രം നടപ്പാക്കാന്‍ ഒരുങ്ങുന്ന ലേബര്‍ കോഡുകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണം; പശ്ചിമബംഗാള്‍ തൊഴില്‍മന്ത്രിയുമായി ചര്‍ച്ച നടത്തി മന്ത്രി വി ശിവന്‍കുട്ടി

V Sivankutty

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ലേബര്‍ കോഡുകള്‍ക്കെതിരെ ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തൊഴില്‍ മന്ത്രിമാര്‍ ഒരുമിച്ച് പ്രതിരോധം തീര്‍ക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പശ്ചിമ ബംഗാള്‍ തൊഴില്‍ വകുപ്പ് മന്ത്രി മോളോയ് ഘട്ടക്കുമായി കൊല്‍ക്കത്തയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി വി ശിവന്‍കുട്ടി ഇക്കാര്യം പറഞ്ഞത്.

കേന്ദ്രം പാസാക്കിയ ലേബര്‍ കോഡുകള്‍ തൊഴിലാളി വിരുദ്ധമാണ്. ഇക്കാര്യത്തില്‍ യോജിച്ച പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ തൊഴില്‍ മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്ന കാര്യം പരിഗണിക്കാനും കൂടിക്കാഴ്ചയില്‍ ഇരു മന്ത്രിമാരും തീരുമാനിച്ചു.

Also Read : വയനാട് മുണ്ടക്കൈ ദുരന്തം: ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്

കേരളത്തിലെ തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും ക്ഷേമനിധി ബോര്‍ഡുകളെക്കുറിച്ചും മന്ത്രി വി ശിവന്‍കുട്ടി പശ്ചിമബംഗാള്‍ തൊഴില്‍ മന്ത്രിയോട് വിശദീകരിച്ചു. കേരളം അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിഗണനയും മന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News