‘സേവനത്തിലെ ന്യൂനത’: ഇ-കൊമേഴ്‌സ് സ്ഥാപനം മിന്ത്ര 20,000 രൂപ നഷ്ടപരിഹാരം നല്‍കണം

ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാതെ ഇ-കൊമേഴ്‌സ് സ്ഥാപനമായ മിന്ത്ര ഒഴിഞ്ഞുമാറുന്നത് സേവനത്തിലെ ന്യൂനതയും അനുചിതമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി. വില്‍ക്കുന്ന സ്ഥാപനവും ഉപഭോക്താവും തമ്മിലുള്ള ഇടപാടില്‍ ഇടനിലക്കാരന്‍ മാത്രമാണെന്നും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത തങ്ങള്‍ക്ക് ഇല്ലെന്നുമുള്ള മിന്ത്രയുടെ നിലപാട് നിരകരിച്ചുകൊണ്ടാണ് 20,000 രൂപ നഷ്ടപരിഹാരം ഉപഭോക്താവിന് നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

ALSO READ:മാക്ബുക്കിനുള്ളില്‍ ഐഫോണ്‍ ഉപയോഗിക്കാം! ഡബ്ല്യുഡബ്ല്യുഡിസി 2024ലെ പുത്തന്‍ പ്രഖ്യാപനം ഇങ്ങനെ

എറണാകുളം പോണേക്കര സ്വദേശി അനില്‍കുമാര്‍ ടി എസ്, മിന്ത്ര ഓണ്‍ലൈന്‍ സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരന്‍ 5000 രൂപ ‘മിന്ത്ര ക്രെഡിറ്റ്’ എന്ന പദ്ധതിയില്‍ നിക്ഷേപിച്ചു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് എതിര്‍ കക്ഷി അത് റദ്ദാക്കി. പലതവണ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. തങ്ങള്‍ ഇടനിലക്കാര്‍ മാത്രമാണെന്നും എതിര്‍ കക്ഷിയുടെ ഉപാധികള്‍ പ്രകാരമാണ് തുക റദ്ദാക്കിയതെന്നും തുക കൈമാറ്റം ചെയ്യാന്‍ കഴിയുന്നതല്ലെന്നും എതിര്‍കക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചു.

ALSO READ:മൈതാനങ്ങളുടെ നാലതിരുകള്‍ വിട്ട് ചാത്തുണ്ണി യാത്ര പറയുകയാണ്, നേട്ടങ്ങളുടെ ചരിത്രങ്ങള്‍ ബാക്കിവെച്ച്…

വാങ്ങുന്നവരും വില്‍ക്കുന്നവരും തമ്മിലുള്ള ഇടപാടില്‍ ഉണ്ടാകുന്ന തര്‍ക്കത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഫോമിന് ബാധ്യതയില്ലെന്ന് എതിര്‍കക്ഷി വാദിച്ചു. മൂന്നാം കക്ഷിയുടെ തെറ്റിന് ഇടനിലക്കാരായ ഇ- കൊമേഴ്‌സ് സ്ഥാപനത്തിന് ബാധ്യതയില്ലെങ്കിലും സ്വന്തം തെറ്റില്‍ ഇവര്‍ സമാധാനം പറയണമെന്ന് പ്രസിഡന്റ് ഡി. ബി. ബിനു മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. 5000 രൂപ എതിര്‍കക്ഷി പരാതിക്കാരന് തിരിച്ചുനല്‍കണം. കൂടാതെ പതിനായിരം രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കാന്‍ കോടതി എതിര്‍കക്ഷിക്ക് നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News