വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിനെതിരായ വ്യാജ ഡിഗ്രി ആരോപണത്തില്‍ സമഗ്ര അന്വേഷണം നടത്തണം : എസ്.എഫ്.ഐ

വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിനെതിരായ വ്യാജ ഡിഗ്രി ആരോപണത്തില്‍ സമഗ്ര അന്വേഷണം നടത്തണം എസ്.എഫ്.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രസ്താവന

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലറും, കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ ചുമതലയുമുള്ള ഡോ. മോഹനന്‍ കുന്നുമ്മലിനെതിരെ ഗൗരവമുള്ള ആരോപണമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. 1988 മുതല്‍ 1991 വരെ കേരള യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം.ഡി റേഡിയോ ഡയഗണോസിസ് കോഴ്‌സ് ചെയ്തിരുന്ന ഡോ. മോഹനന്‍ കുന്നുമ്മല്‍ അതേ കാലയളവില്‍ തന്നെ 1989 മുതല്‍ 1990 വരെ അലിഗഢ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജില്‍ ഡിപ്ലോമ ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് എന്ന മറ്റൊരു റെഗുലര്‍ കോഴ്‌സും ചെയ്തിരുന്നു എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. രാജ്യത്തിന്റെ രണ്ടറ്റങ്ങളില്‍ സ്ഥിതി ചെയ്യുന്ന രണ്ട് യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴില്‍ ഒരേ സമയം എങ്ങനെ അദ്ദേഹം പഠിച്ചു എന്ന സംശയം പ്രസക്തമാണ്. ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെ സംബന്ധിച്ച് ലഭിച്ച വിവരാവകാശ രേഖകളില്‍ നിന്ന് നിയമപരമല്ലാത്ത രീതിയിലാണ് ഒരേ സമയം രണ്ട് മുഴുവന്‍ സമയ കോഴ്‌സുകള്‍ ഇദ്ദേഹം ചെയ്തിരിക്കുന്നത് എന്നും വ്യക്തമാണ്. ഇത് ചൂണ്ടിക്കാട്ടി ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ഡോ. മോഹനന്‍ കുന്നുമ്മലിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ആയതിനാല്‍ കേരളത്തിലെ രണ്ട് പ്രധാന സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ പദവിയിലിരിക്കുന്ന ഡോ. മോഹനന്‍ കുന്നുമ്മലിന്റെ ഡിഗ്രിയെ സംബന്ധിച്ച് ഉയര്‍ന്നു വന്ന ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News