ഡെറാഡൂണിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

ഡെറാഡൂണിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. അമിതവേ​ഗതയിൽ എത്തിയ കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് യുവതികൾ ഉൾപ്പെടെ ആറ് പേരാണ് അപകടത്തിൽ മരിച്ചത്. ഡെറാഡൂൺ സ്വദേശികളായ ​ഗുനീത് സിം​ഗ് ( 19), കാമാക്ഷി സിം​ഗൽ (20), നവ്യാ ​ഗോയൽ (23), റിഷബ് ജെയ്ൻ (24), അതുൽ അ​ഗർവാൾ (24), ഹിമാചലിലെ ചമ്പ സ്വദേശിയായ ​ഖുണാൾ കുക്കുറേജ (23) എന്നിവരാണ് മരിച്ചത്. അപകട സ്ഥലത്ത് വച്ചുതന്നെ ആറുപേരും മരിച്ചു.

Also read:ബുള്‍ഡോസര്‍ രാജ്: ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടി, രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

കാറോടിച്ചിരുന്ന സിദ്ധേശ് അ​ഗർവാൾ (25) എന്ന യുവാവ് പരിക്കേറ്റ് ചികിത്സയിലാണ്. യുവാവിന്റെ പരിക്ക് ഗുരുതരമാണ്. ഡെറാഡൂണിലെ ഒൻജിസി ചൗക്കിൽ വെച്ച് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. സ്വകാര്യ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് മരിച്ചവരിൽ രണ്ട് പേർ. മറ്റുള്ളവർ ഡെറാഡൂണിലെ വ്യാപാര കുടുംബാംഗങ്ങളാണ്.

Also read:ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; ഇ പി പറയുന്നത് വിശ്വസിക്കുന്നു, പിന്നില്‍ മാധ്യമ ഗൂഢാലോചനയെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

അപകടത്തിൽപ്പെട്ട കാർ 100 കിലോമീറ്ററിലധികം വേ​ഗതയിൽ ആയിരുന്നുെവന്നാണ് സൂചന. രാത്രിയിലെ ഒരു പാർട്ടി കഴിഞ്ഞ് മാടങ്ങവേയായിരുന്നു അപകടം ഉണ്ടായത്. ഒരു ആഡംബരക്കാർ യുവാക്കളുടെ കാറിനെ അതിവേ​ഗത്തിൽ ഓവർടേക്ക് ചെയ്തു. ആ കാറിനെ പിന്നിലാക്കുന്നതിനായി ഇവർ വേ​ഗത കൂട്ടുകയായിരുന്നു. റോഡ് മുറിച്ച് കടക്കുകയായിരുന്ന ട്രക്കിന്റെ ഇടതുവശത്തേക്കാണ് കാർ ഇടിച്ചുകയറിയത്. ട്രക്ക് സാധാരണ വേ​ഗതയിലായിരുന്നുവെന്ന് ദക്സാക്ഷികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News