ഏപ്രിൽ ഒന്നിന് പണം കൈമാറ്റത്തിനുള്ള സേവനങ്ങളിൽ കാലതാമസം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്

2024 ഏപ്രിൽ ഒന്നിന് പണം കൈമാറ്റത്തിനുള്ള ചില സേവനങ്ങളിൽ കാലതാമസം നേരിടുമെന്ന സൂചന നൽകി എച്ച്ഡിഎഫ്സി ബാങ്ക്. ഇക്കാര്യം വ്യക്തമാക്കി ബാങ്ക് ഉപഭോക്താക്കൾക്ക് ഇ-മെയിൽ സന്ദേശം അയച്ചു.എച്ച്ഡിഎഫ്സി ബാങ്കിന്റെ എൻഇഎഫ്ടി സേവനങ്ങളിൽ തടസം നേരിടുമെന്നാണ് അറിയിപ്പ്.

ALSO READ: കടുത്ത വേലിയേറ്റം; മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ

2023-24 സാമ്പത്തിക വർഷം പൂർത്തിയാകുന്നതിന്റെ സാഹചര്യത്തിൽ കണക്കെടുപ്പ് നടക്കുന്നതിലാണ് എൻഇഎഫ്ടി ഇടപാടുകളിൽ തടസം ഉണ്ടാകുന്നത്. എൻഇഎഫ്ടി സൗകര്യം ലഭ്യമാകുമെങ്കിലും കാലതാമസം നേരിടുമെന്നാണ് അറിയിപ്പ്.

ഇതേ തുടർന്ന് 2024 ഏപ്രിൽ ഒന്നിന്, എൻഇഎഫ്ടി സേവനങ്ങളുടെ ഉപയോഗം ഒഴിവാക്കുന്നതാണ് ഉചിതം. അതേസമയം അത്യാവശ്യമായി പണം കൈമാറ്റം നടത്തേണ്ട ഉപഭോക്താക്കൾക്ക് മറ്റ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് വ്യക്തമാക്കി.

ALSO READ: നിരുപാധികം സിദ്ധാർത്ഥിൻ്റെ കുടുംബത്തോടൊപ്പം; കുപ്രചരണം തിരിച്ചറിയുക: എസ്എഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News