ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നഷ്ടപ്പെടാതെ തന്നെ ത്രെഡ്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാം; ഇങ്ങനെ ചെയ്തുനോക്കൂ

മെറ്റയുടെ ത്രഡ്സ് ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ എണ്ണം കുത്തനെ കുറഞ്ഞുവരികയാണ്. ത്രഡ്സ് തുടങ്ങിയപ്പോള്‍ തന്നെ അക്കൗണ്ടുകള്‍ എടുത്ത ഉപയോക്താക്കള്‍ നേരിട്ട പ്രശ്നം ഇവ ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നഷ്ടപ്പെടുമെന്നതായിരുന്നു. അതുകൊണ്ടുതന്നെ ത്രെഡ്‌സ് ആരും ഉപയോഗിക്കുന്നില്ലെങ്കിലും ആരും അത് ഡിലീറ്റ് ചെയ്തിരുന്നില്ല.

Also Read : സഹാറ ഗ്രൂപ്പ് ചെയർമാൻ സുബ്രത റോയ് അന്തരിച്ചു

എന്നാല്‍ ഇപ്പോള്‍ ഉപയോക്തക്കള്‍ക്കായി പുതിയ ഫീച്ചര്‍ ചേര്‍ക്കുകയാണ് കമ്പനി. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നഷ്ടപ്പെടാതെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ത്രെഡ്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്ന് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മെസേരി വ്യക്തമാക്കി. ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഫോണില്‍ ആപ്പ് തുറന്ന് താഴെ വലതുവശത്തുള്ള പ്രൊഫൈല്‍ ബട്ടണില്‍ ടാപ്പുചെയ്തശേഷം സ്‌ക്രീനിന്റെ മുകളില്‍ വലതുവശത്ത് ദൃശ്യമാകുന്ന ബട്ടണില്‍ ക്ലിക്കുചെയ്ത് അപ്ലിക്കേഷന്‍ സ്രെറ്റിങ്സിലേക്ക് പോകുക. ‘ഡിലീറ്റ് ചെയ്യുക അല്ലെങ്കില്‍ പ്രൊഫൈല്‍ നിര്‍ജ്ജീവമാക്കുക’ എന്ന പുതിയ ഓപ്ഷന്‍ കാണും.

Also Read: ഫുള്‍ ചാര്‍ജില്‍ 156 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഏഥര്‍

‘ഡിആക്ടിവേറ്റ് പ്രൊഫൈല്‍’ ഓപ്ഷന്‍ നിങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തതെല്ലാം ആര്‍ക്കൈവ് ചെയ്യുമെങ്കിലും, ‘ഡിലീറ്റ്’ ഓപ്ഷന്‍ ലിങ്ക് ചെയ്ത ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെ ബാധിക്കാതെ ത്രെഡ്സ് അക്കൗണ്ട് ഇല്ലാതാക്കാനാകും. അതേസമയം കൂടുതല്‍ നിയന്ത്രണം വേണമെന്ന ഫീഡ്ബാകുകളുടെ അടിസ്ഥാനത്തിലാണ് ത്രെഡ്സ് ഇത്തരത്തില്‍ മാറ്റം കൊണ്ടുവരുന്നതെന്നും ആദം മെസേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News