ദില്ലിക്ക് ശ്വാസം മുട്ടുന്നു, ദീപാവലി ആഘോഷത്തിന് പിറകെ അന്തരീക്ഷ മലിനീകരണം രൂക്ഷം

delhi

ദീപാവലി ആഘോഷത്തിന് പിറകെ ദില്ലിയിൽ വീണ്ടും അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. പലയിടങ്ങളിലും വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 900 കടന്നു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 910, ലജ്പത് നഗറിൽ 959, കരോൾ ബാഗിൽ 779 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം എ.ക്യു.ഐ രേഖപ്പെടുത്തിയത്.

ALSO READ: സഹാറ ഗ്രൂപ്പ് ചെയർമാൻ സുബ്രത റോയ് അന്തരിച്ചു

21 ഇടങ്ങളിൽ അന്തരീക്ഷ വായു മലിനീകരണ തോത് 400 പിന്നിട്ടിട്ടുണ്ട്. പൊടിപടലങ്ങളും മൂടൽ മഞ്ഞും പലയിടത്തും കാഴ്ചാ പരിധിയേ വരെ ബാധിച്ചിട്ടുണ്ട്. ദീപാവലിക്ക് ശേഷം ഉയർന്ന മലിനീകരണം മൂലം നിരവധി പേരാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടുന്നത്. സംസ്ഥാനത്തെ മലിനീകരണം സംബന്ധിച്ച് ആംആദ്മി പാർട്ടിയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ വാദപ്രതിവാദവും ശക്തമായിട്ടുണ്ട്. ദില്ലിയിലെ വായു മലിനീകരണം ശക്തമായതോടെ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി രാജസ്ഥാനിലെ ജയ്പൂരിലേക്ക് താൽക്കാലികമായി താമസം മാറ്റിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News