ദില്ലി ഇപ്പോ‍ഴും വിഷവായുവിൽ തന്നെ; വിമാന സർവീസുകളടക്കം തടസ്സപ്പെട്ടു

dilli air pollution

തുടർച്ചയായ അഞ്ചാം ദിവസവും ദില്ലിയിൽ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിൽ തുടരുന്നു. പുകമഞ്ഞ് രൂക്ഷമായത് വിമാന സർവീസുകളെയും തടസ്സപ്പെടുത്തി. രാജ്യതലസ്ഥാനത്ത് ഇന്ന് പുലർച്ചെ 428 ആണ് ഗുണനിലവാര സൂചിക. ഗ്രേഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ഘട്ടം ശക്തമാക്കിയതിന് പിന്നാലെയും വായു ഗുണനിലവാരം ഗുരുതരമായി തുടരുകയാണ്. തുടർച്ചയായ അഞ്ചാം ദിനവും 400ന് മുകളിലാണ് വായു ഗുണനിലവാര സൂചിക.

ബവാന 421, അശോക് വിഹാർ, ജഹാംഗീർ പുരി എന്നിവിടങ്ങളിൽ 466 എന്നിങ്ങനെയാണ് വായു ഗുണനിലവാരം. പുകമഞ്ഞു രൂക്ഷമായതോടെ 107 വിമാനങ്ങൾ വൈകിയോടും. 3 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങൾ തുടരുമ്പോഴും നഗരത്തിൽ 5.85 കോടി രൂപയാണ് ആദ്യദിവസം പിഴ ചുമത്തിയത്. അന്തർ സംസ്ഥാന വാഹനങ്ങൾക്കുള്ള നിരോധനവും തുടരും. വായു മലിനീകരണം രൂക്ഷമായതോടെ ശ്വാസ കോശസംബന്ധ രോഗബാധിതരുടെ എണ്ണം കൂടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

ALSO READ; ഗുരുതര മനുഷ്യാവകാശ ലംഘനം;നവജാതശിശുക്കള്‍ മരിച്ച സംഭവത്തിൽ യോഗി സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമർശനം

അതേസമയം വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി ദില്ലി സർക്കാർ. ഓഫീസുകളുടെ പ്രവര്‍ത്തനസമയത്തില്‍ സമയത്തില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രി അതിഷിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച് ദില്ലി നഗരസഭയുടെ ഓഫീസുകള്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെയാകും പ്രവര്‍ത്തിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News