ശ്വാസംമുട്ടി ദില്ലി; വായുമലിനീകരണ തോത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

delhi pollution

ശ്വാസംമുട്ടി രാജ്യ തലസ്ഥാനം. ദില്ലിയില്‍ വായു മലിനീകരണ തോത് ഗുരുതരാവസ്ഥയില്‍ തുടരുന്നു. വായു ഗുണനിലവാര സൂചിക 300 മുതല്‍ 400 വരെയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം പരസ്പരം പഴിചാരി ബിജെപിയും ദില്ലി സര്‍ക്കാരും. വരും ദിവസങ്ങളിലും വായു ഗുണനിലവാര സൂചിക ഉയര്‍ന്നേക്കുമെന്നാണ് സൂചന.

രണ്ടു ദിവസമായി കാറ്റിന്റെ വേഗത കുറഞ്ഞതാണ് മലിനീകരണം ഉയരാന്‍ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. വായുമലിനീകരണ തോത് ഗുരുതരാവസ്ഥയില്‍ തുടരുന്ന ഇന്ന് വായു ഗുണനിലവാര സൂചിക 300 മുതല്‍ 400 വരെയാണ് രേഖപ്പെടുത്തിയത്. ദില്ലി എന്‍സിആര്‍ മേഖലയിലെ 40 നിരീക്ഷണ കേന്ദ്രങ്ങളില്‍ 36ലും വളരെ മോശം വായുനിലവാരമാണ് രേഖപ്പെടുത്തിയത്. ആനന്ദ് വിഹാര്‍ അലിപുര്‍, ബവാന, ജഹാംഗീര്‍പുരി എന്നിവിടങ്ങളില്‍ 400 മുതല്‍ 500 വരെ രേഖപ്പെടുത്തി.

ALSO READ:വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കത്തിന്റെ നിര്‍മ്മാണത്തിലും വിതരണത്തിലും ഉപയോഗത്തിലും സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പടക്ക നിരോധനം ഏര്‍പ്പെടുത്തിയ ദില്ലി സര്‍ക്കാര്‍ ഹിന്ദു വിരോധികളാണെന്ന് ബിജെപി വിമര്‍ശിച്ചു. റോഡുകളില്‍ നിന്ന് ഉയരുന്ന പൊടിയും പഞ്ചാബടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ കൃഷിയിടങ്ങളില്‍ തീയിടുന്നതുമൂലമുള്ള പുകയുമാണ് ദില്ലിയിലെ മലിനീകരണം ഉയരാന്‍ കാരണമെന്നാണ് ബിജെപി വാദം.

ALSO READ:പയ്യന്നൂരിലെ വാഹനാപകടം; മരിച്ചവരുടെ എണ്ണം മൂന്നായി

പുലര്‍ച്ചെ മുതല്‍ നഗരത്തില്‍ മൂടിയ പുകമഞ്ഞ് ഗതാഗതം ഉള്‍പ്പെടെ ദുഷ്‌കരമാക്കി. ശ്വാസതടസം മൂലം ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 25% ആയി ഉയര്‍ന്നതായാണ് കണക്ക്. മലിനീകരണത്തെ തുടര്‍ന്ന് യമുനാ നദിയില്‍ പൊങ്ങിയ വിഷപതയിലും മാറ്റമില്ല. പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചാല്‍ വായുമലിനീകരണം 450ന് മുകളില്‍ കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration