ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷം

ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. നിലവിലെ വായു ഗുണനിലവാരം വളരെ മോശം അവസ്ഥയിലാണ്. 320 ന് മുകളിലാണ് പലയിടത്തും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക. ദില്ലി NCR -ൽ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. ദില്ലിയുടെ അയൽ സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്. നാളെ മുതൽ സിഎൻജി – ഇലക്ട്രിക് ബസുകൾ മാത്രമേ ഡൽഹിയിൽ അനുവദിക്കു. ഒറ്റ – ഇരട്ട അക്ക നമ്പറുകളും വരും ദിവസങ്ങളിൽ ദില്ലിയിൽ പ്രാവർത്തികമാക്കാനാണ് നീക്കം.

Also Read; ബില്ലുകളിൽ ഒപ്പിടാൻ കാലതാമസം; തമിഴ്‌നാട് ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News