ദില്ലിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കല്‍സരിച്ച് ശരാശരി വായുഗുണ നിലവാരം 352 രേഖപ്പെടുത്തി. നഗര പ്രദേശങ്ങളില്‍ പുകമഞ്ഞും രൂക്ഷമാണ്. അതേസമയം ദീപാവലിക്ക് ശേഷം ദില്ലിയിലെ വായുമലിനീകരണം വര്‍ദ്ധിച്ചതില്‍ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ദില്ലിയില്‍ പടക്കങ്ങള്‍ പൂര്‍ണമായും നിരോധിച്ച നടപടി കണ്ണില്‍ പൊടിയിടുന്നതു പോലെയായിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമരം മലിനീകരണം രൂക്ഷമായതോടെ ശ്വാസകോശ സംബന്ധ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ALSO READ: മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി
വായുമലിനീകരണത്തിന് കാരണമാവുന്ന പ്രവര്‍ത്തനത്തെ ഒരു മതവും അംഗീകരിക്കുന്നില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ദില്ലിയിലെ പടക്കങ്ങളുടെ ഉപയോഗം വായുമലിനീകരണത്തിന് കാരണമായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
ALSO READ: ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി; കെ ഗോപാലകൃഷ്ണനും എൻ പ്രശാന്തിനും സസ്പെൻഷൻ
മലിനീകരണമില്ലാത്ത സമൂഹത്തില്‍ ജീവിക്കുകയെന്നത് എല്ലാ പൗരന്‍മാരുടേയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഭരണഘടന ഇത് ഉറപ്പ് നല്‍കുന്നുണ്ട്. പടക്കം പൊട്ടിക്കുന്നത് വഴി ഈ മൗലികാവകാശമാണ് ലംഘിക്കപ്പെടുന്നതെന്നും ജസ്റ്റിസ് അഭയ് എസ് ഓഖ, എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ദില്ലിയില്‍ വര്‍ഷം മുഴുവന്‍ നിരോധനം ഏര്‍പ്പെടുത്തിക്കൂടെയെന്നും കോടതി ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here