‘ദില്ലിയിലെ വായുമലിനീകരണത്തിന് കാരണം ഹരിയാന’; വിമര്‍ശനം

ദില്ലി – എന്‍സിആറില്‍ വായുമലിനീകരണത്തിന് കാരണം ഹരിയാനയാണെന്ന് തുറന്നടിച്ച് എഎപി. എഎപി വക്താവ് പ്രിയങ്കാ കക്കാറാണ് വിമര്‍ശനം ഉന്നയിച്ചത്. ഹരിയാനയാണ് ദേശീയ തലസ്ഥാനത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. 2014 മുതല്‍ ഭരിക്കുന്ന ഹരിയാനയിലെ മനോഹര്‍ലാല്‍ ഘട്ടര്‍ സര്‍ക്കാര്‍ സ്വീകരിച്ച മലിനീകരണത്തിനെതിരെയുള്ള നടപടികള്‍ പരിശോധിക്കണമെന്നും എഎപി നേതാവ് ആവശ്യപ്പെട്ടു.

ALSO READ:ദില്ലിയിലെ വായുമലിനീകരണം; കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കുന്നിടം ദില്ലിയില്‍ നിന്നും അഞ്ഞൂറു കിലോമീറ്റര്‍ അകലെയാണ്. അതേസമയം ഹരിയാനയിലേക്ക് നൂറു കിലോമീറ്റര്‍ മാത്രം അകലെയാണെന്നും കക്കാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദില്ലിയിലെ മലിനീകരണത്തിന്റെ അളവില്‍ മുപ്പത് ശതമാനത്തോളം കുറവുണ്ടെന്നും അവര്‍ പറഞ്ഞു.

ALSO READ: ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ കോടതിയില്‍ ഹര്‍ജി വരുന്നത് വരെ കാത്തിരിക്കണോ? ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുനായി സുപ്രീംകോടതി

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ദില്ലിയിലെ വായുവിന്റെ നിലവാരം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. പഞ്ചാബിലെ വൈക്കോല്‍ കത്തിക്കുന്ന നടപടികള്‍ 50 മുതല്‍ 67 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News