ദില്ലിയില്‍ വീണ്ടും കനത്ത വായു മലിനീകരണം. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് വീണ്ടും വളരെ താഴ്ന്ന നിലയിലേക്ക് പോയി. ഇതേതുടര്‍ന്ന് ജനങ്ങള്‍ക്ക് ശ്വാസംമുട്ടലടക്കമുള്ള ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആനന്ദ് വിഹാര്‍, അക്ഷര്‍ദാം എന്നിവിടങ്ങളില്‍ എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് 334ലായി കുതിച്ചുയര്‍ന്നു.
ALSO READ: കേപ്പിന്റെ ആദ്യ നഴ്സിങ് കോളേജ് പുന്നപ്ര അക്ഷരനഗരി ക്യാമ്പസിൽ ഉദ്ഘാടനം ചെയ്ത് മന്ത്രി വി എൻ വാസവൻ
ശനിയാഴ്ച രാവിലെ ദില്ലിയിലെ വിവിധയിടങ്ങളില്‍ പുകമഞ്ഞ് നിറഞ്ഞ സാഹചര്യമാണ്. മോശം എന്ന നിലയില്‍ നിന്നും വളരെ മോശം എന്ന നിലയിലേക്ക് ദില്ലിയിലെ വായുവിന്റെ ഗുണനിലവാരം താഴ്ന്നു. കഴിഞ്ഞ കുറച്ച് ദിവങ്ങളായാണ് ഗുണനിലവാരം വളരെ താഴ്ന്ന നിലയിലേക്ക് പോയത്.
ശൈത്യകാലത്തിന് മുമ്പേ തന്നെ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണ് വായുമലിനീകരണം. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ഇന്ത്യ ഗെയ്റ്റിന് സമീപം 251, നെഹ്‌റുപാര്‍ക്കിന് സമീപം 209, ഐടിഒയ്ക്ക് സമീപം 226, ഭിക്കാജി കാമാ പ്ലേസിന് സമീപം 273, എയിംസിന് സമീപം 253 എന്നിങ്ങനെയാണ്.
ALSO READ: അതെന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ? ഇന്നത്തെ ഗൂഗിൾ ഡൂഡിലിനുമുണ്ടൊരു കഥ പറയാൻ…
ഒക്ടോബര്‍ 15 മുതല്‍ ദില്ലിയില്‍ പൊടി കുറയ്ക്കാന്‍ വെള്ളം ഉപയോഗിച്ച് റോഡുകള്‍ വൃത്തിയാക്കുന്ന നടപടികള്‍ ഉള്‍പ്പെടെ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും കുറ്റിക്കാടും വൈക്കോലും കത്തിക്കുന്നതാണ് ദില്ലിയിലെ വായുമലിനീകരണം വര്‍ധിക്കുന്നതിന് പ്രധാന കാരണം. ചുമ, ശ്വാസതടസം, മറ്റ് രോഗങ്ങള്‍ എന്നിവ മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ദില്ലി നിവാസികള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here