ദില്ലിയില്‍ വായു ഗുണനിലവാരം അതീവ ഗുരുതരമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ നഗരപ്രദേശങ്ങളില്‍ വായു ഗുണ നിലവാര സൂചിക 400ന് മുകളിലാണ്. ബി.എസ് 3 പെട്രോള്‍, ബി എസ് 4 ഡീസല്‍ വാഹനങ്ങള്‍ക്കുമുള്ള നിയന്ത്രണം ശക്തമാക്കി. പുകമഞ്ഞ് രൂക്ഷമാകുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. അതേസമയം ഓഫ് ലൈന്‍ ക്ലാസുകളുള്ളവര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിരദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്.
ദില്ലിയില്‍ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയില്‍ ആയതോടെ കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍. ഇന്ന് മുതല്‍ അന്യസംസ്ഥാന ബസ്സുകള്‍ക്ക് ദില്ലി നഗരത്തിലേക്ക് പ്രവേശനമില്ല. ബിഎസ്-3 പെട്രോള്‍ വാഹനങ്ങള്‍ക്കും നിരോധനമുണ്ട്.
എന്‍സിആര്‍ മേഖലയില്‍ ഉള്‍പ്പെടുന്ന ഗുരുഗ്രാം, ഗാസിയാബാദ്, ഗൗതം ബുദ്ധ്നഗര്‍ എന്നിവിടങ്ങളിലാണ് കര്‍ശന നിയന്ത്രണം. ദില്ലിയിലെ സ്‌കൂളുകളും കോളേജുകളും പൂര്‍ണ്ണമായും അടച്ചു. അഞ്ചാം ക്ലാസിനു മുകളില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി ക്ലാസ് നടത്തുമെന്ന് മുഖ്യമന്ത്രി അദിഷി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here