ആശുപത്രികള്‍ക്ക് പിന്നാലെ ദില്ലി വിമാനത്താവളത്തിലും ബോംബ് ഭീഷണി

ദില്ലി വിമാനത്താവളത്തിലും ബോംബ് ഭീഷണി. ദില്ലി ഇന്ദിരഗാന്ധി വിമാനത്താവളത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. നേരത്തെ രണ്ട് ആശുപത്രികളിലാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. ബുറാഡിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും മംഗോള്‍പുരിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി.

ദില്ലി പൊലീസും ബോംബ് സ്‌ക്വാഡും ആശുപത്രിയില്‍ വ്യാപക തിരച്ചില്‍ തുടങ്ങി. സംശയാസ്പദമായ സാഹചര്യത്തില്‍ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല. വ്യാജ ഭീഷണിയായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ദില്ലിയിലെ ഇരുന്നൂറിലേറെ സ്‌കൂളുകളില്‍ ഒരേസമയം ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.

Also Read : രണ്ട് ആശുപത്രികളിലും ബോംബ് ഭീഷണി സന്ദേശമെത്തിയത് ഇ മെയില്‍ വഴി; അന്വേഷണം വ്യാപിപ്പിച്ച് ദില്ലി പൊലീസ്

അടുത്തിടെ ദില്ലിയിലും അഹമ്മദാബാദിലും സമാനമായ ഭീഷണികൾ ഉണ്ടായിരുന്നു. ദിവസങ്ങൾക്ക് മുമ്പ്, ദില്ലി-എൻസിആറിലുടനീളം 130-ലധികം സ്‌കൂളുകൾക്ക് അവരുടെ പരിസരത്ത് സ്‌ഫോടകവസ്തുക്കൾ ഉണ്ടെന്ന് ആരോപിച്ച് സമാനമായ ഇമെയിലുകൾ ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News