ദില്ലിയിൽ തകര്‍ന്ന വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ജിഎംആര്‍ ഗ്രൂപ്പ് ഇലക്ട്രല്‍ ട്രസ്റ്റ് വഴി ബിജെപിക്ക് നല്‍കിയത് കോടികള്‍; തെളിവുകൾ പുറത്ത്

ദില്ലിയിൽ കഴിഞ്ഞദിവസം തകർന്ന വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ജി.എം.ആര്‍ ഗ്രൂപ്പ് ഇലക്ട്രല്‍ ട്രസ്റ്റ് വഴി ബി.ജെ.പിക്ക് കോടികൾ നൽകിയതായി കണ്ടെത്തൽ. ദേശീയ മാധ്യമമായ ദി വയർ പുറത്തുവിട്ട റിപ്പോർട്ടിലാണ് 2018 മുതൽ കമ്പനി ബി.ജെ.പി ക്ക് സംഭാവന നൽകുന്നുണ്ടെന്ന് വ്യക്തമാക്കുന്നത്. വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരണപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ALSO READ: ‘പാലം കടക്കുവോളം നാരായണ’, ബിഹാറിൽ നാല് വർഷമായി പണിതുകൊണ്ടിരിക്കുന്ന പാലവും ദേ കിടക്കുന്നു താഴെ; രണ്ടാഴ്ചക്കിടെ ഇത് അഞ്ചാമത്തെ സംഭവം

ഇലക്ടറൽ ട്രസ്റ്റുകൾക്ക് വർഷം മുഴുവൻ സംഭാവന സ്വീകരിക്കാനും, ആരാണ് സംഭാവന നൽകിയതെന്ന് വ്യക്തമായ രേഖകൾ സൂക്ഷിക്കാനുമുള്ള അവകാശമുണ്ട്. 15 ഇലക്ടറൽ ട്രസ്റ്റുകളിൽ ഏറ്റവും വലിയതും സമ്പന്നവുമായ പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റ് വഴി ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായ ബി.ജെ.പിക്ക് കമ്പനി ധനസഹായം നൽകുന്നുണ്ടെന്ന് വയർ പുറത്തുവിട്ട രേഖകൾ സൂചിപ്പിക്കുന്നു.

ALSO READ: കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; തിഹാര്‍ ജയിലില്‍ തുടരണം

റോയിട്ടേഴ്‌സ് 2024 ഏപ്രിലിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2013നുശേഷം 272 മില്യൺ ഡോളർ ആണ് പ്രൂഡൻ്റ് സമാഹരിച്ചത്. ഇതിൽ ഏകദേശം 75% പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകക്ഷിയായ ബി.ജെ.പി ക്കാണ് നൽകിയതെന്ന് വയർ വ്യക്തമാക്കുന്നു. ഇന്ത്യയിലെ എട്ട് ബിസിനസ് ഗ്രൂപ്പുകൾ 2019 നും 2023 നും ഇടയിൽ കുറഞ്ഞത് 50 മില്യൺ ഡോളറെങ്കിലും ട്രസ്റ്റിന് സംഭാവന നൽകിയിട്ടുണ്ടെന്നും, ആർസലർ മിത്തൽ നിപ്പോൺ സ്റ്റീൽ, ഭാരതി എയർടെൽ, എസ്സാർ, ജിഎംആർ തുടങ്ങിയ ഗ്രൂപ്പുകൾ ഇതിൽ പ്രധാനപ്പെട്ടതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News