ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഒരു സഖ്യ രൂപീകരണത്തിനും ആം ആദ്മി ഇല്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി. ദില്ലിയിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയിലെ പലയിടങ്ങളിലും വെടിവെപ്പുകള്‍ നടക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുകയാണെന്നും ദില്ലിയിലെ ജനത ഭീഷണിയുടെ മുകളിലാണ് ജീവിക്കുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു.
Read Also: പൊലീസുമായുള്ള ഏറ്റുമുട്ടലിൽ തെലങ്കാനയിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
കഴിഞ്ഞ ദിവസം കെജ്രിരിവാളിന് നേരെ ആക്രമണമുണ്ടായിരുന്നു. പദയാത്രയ്ക്കിടെ കെജ്രിരിവാളിന് നേരെ ഒരാള്‍ ദ്രാവകം എറിയുകയായിരുന്നു. ഉടന്‍ തന്നെ മറ്റു പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയെ പിടികൂടി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദില്ലിയിലെ ഗ്രേറ്റര്‍ കൈലാഷില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
എന്ത് ദ്രാവകമാണ് ഒഴിച്ചത് എന്നതില്‍ ഇതുവരെ വ്യക്തതയില്ല. ദ്രാവകത്തിന്റെ തുള്ളികള്‍ കെജ്രിവാളിന്റെ ശരീരത്തില്‍ വീണെങ്കിലും അപകടമൊന്നും ഉണ്ടായില്ല. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും ദില്ലി പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here