നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദില്ലിയിൽ ബിജെപി – ആം ആദ്മി പാർട്ടി പോര് രൂക്ഷം. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബി ജെ പി വോട്ടർമാർക്ക് പരസ്യമായി പണം വിതരണം ചെയ്യുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപണം ഉന്നയിച്ചിരുന്നു.
ദില്ലിയിലെ ആരാധനാലയങ്ങൾ തകർക്കുന്ന ബിജെപി നടപടിയെയും ആം ആദ്മി നേതാവ് അതിഷി ചോദ്യം ചെയ്തു. എന്നാൽ മതപരമായ കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള ഒരു ഫയലും തന്റെ പക്കൽ എത്തിയിട്ടില്ലെന്നായിരുന്ന ലെഫ്റ്റനന്റ് ഗവർണർ അതിഷിയുടെ ആരോപണത്തിന് മറുപടിയായി പറഞ്ഞത്.
സർക്കാരിന്റെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് ആം ആദ്മി എന്ന് വി കെ സക്സേന പ്രതികരിച്ചു. കഴിഞ്ഞദിവസം സർക്കാർ പ്രഖ്യാപിച്ച പൂജാരി ഗ്രന്ഥി സമ്മാൻ യോജന ഹിന്ദു വോട്ടർമാരെ ലക്ഷ്യം വെച്ചാണെന്നും തെരഞ്ഞെടുപ്പ് സമയത്തെ ഹിന്ദുവാണ് അരവിന്ദ് കെജ്രിവാൾ എന്നും ബിജെപി പരിഹസിച്ചു.
20 സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ ഉണ്ടായിട്ടും പുരോഹിതന്മാരെ ബഹുമാനിക്കാൻ കഴിയാത്തവരാണ് ബിജെപിയെന്ന് കെജ്രിവാളും ഇതിനു മറുപടിയായി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here