‘കേരളത്തില്‍ ഇനിയുള്ളത് ആറായിരം നായ്ക്കള്‍’; തെരുവുനായ്ക്കളെ കൊല്ലുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

കേരളത്തില്‍ തെരുനുനായ്ക്കളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓള്‍ ക്രീച്ചേഴ്‌സ് ഗ്രേറ്റ് ആന്റ് സ്‌മോള്‍ എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തില്‍ ഇനി ആറായിരം നായ്ക്കള്‍ മാത്രമാണുള്ളതെന്നും ബാക്കിയുള്ളതിനെ കൊന്നു എന്നുമാണ് ഇവരുടെ അവകാശവാദം.

Also Read- കുഞ്ഞുണ്ടാകാത്തതിന് ഭാര്യയെ കാറിലിട്ട് ജീവനോടെ കത്തിച്ച് അപകടമരണമെന്ന് വരുത്തി തീര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍

കേരളത്തില്‍ കലാപ സമാനമായ സ്ഥിതിയിലൂടെയാണ് നായ്ക്കളെ കൊല്ലുന്നതെന്നാണ് സംഘടനയുടെ ആരോപണം. എബിസി ചട്ടങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ തെരുവ് നായ്ക്കളെ പ്രാകൃതമായ രീതിയില്‍ കൊല്ലുന്നത് മൂക സാക്ഷിയായി കണ്ടിരിക്കുകയാണ്. തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ പോലും നടപ്പാക്കുന്നില്ല. ഈ സാഹചര്യത്തില്‍ നായകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

Also Read- വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News