തുടര്‍ച്ചെയായുള്ള ലൈംഗിക പീഡനം; അധ്യാപകനെ കഴുത്തറുത്ത് കൊന്ന് പതിനാലുകാരന്‍

നിരന്തരമായി ലൈംഗികപീഡനത്തിന് വിധേയനാക്കിയ അധ്യാപകനെ പതിനാലുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ദില്ലിയിലെ ജാമിയനഗറിലാണ് സംഭവം. 28-കാരനായ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പലവട്ടം ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ഇതിന്റെ വീഡിയോ ചീത്രികരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

also read- വീട്ടില്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം; കേന്ദ്രസഹമന്ത്രിയുടെ മകനെതിരെ കേസെടുത്ത് പൊലീസ്

ഓഗസ്റ്റ് 30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജാമിയ നഗറിലെ ബാട്ല ഹൗസ് റെസിഡന്‍ഷ്യല്‍ ഏരിയയിലെ ഒരു വീട്ടിലെ മുറിയില്‍ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് അധ്യാപകനെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പതിനാലുകാരനാണ് കുറ്റകൃത്യം നടത്തിയതെന്ന് വ്യക്തമായി. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

also read- ഉപതെരഞ്ഞെടുപ്പിന് പുതുപ്പള്ളി സജ്ജം; ഒരുക്കങ്ങൾ പൂർത്തീകരിച്ചു

രണ്ടു മാസമായി വിദ്യാര്‍ത്ഥിയെ ഇയാള്‍ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിസമ്മതിച്ചാല്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News