അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു: ദില്ലിയിൽ 14-കാരൻ അറസ്റ്റിൽ

stop rape

ദില്ലിയിൽ അഞ്ചുവയസുകാരിക്ക് നേരെ ക്രൂര പീഡനം. അയൽവാസിയായ പതിനാലുകാരനാണ് കുട്ടിയെ പീഡിപ്പിച്ചത്.  സൗത്ത് വെസ്റ്റ് ദില്ലിയിലെ കപഷേരയിൽ ശനിയാഴ്ച്ചയായിരുന്നു സംഭവം. കുട്ടിയുടെ വീട്ടിലാരും ഇല്ലാതിരുന്ന സമയമാണ് അക്രമം നടന്നത്.  പ്രതിയായ പതിനാലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഒബ്സെർവഷൻ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

ALSO READ: തൃശൂരില്‍ പണമിടപാടിനായി എത്തിയ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമം; ക്വട്ടേഷന്‍ സംഘം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

പ്രതി പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്ത് കൂടിയാണ്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 65 (2), സെക്ഷൻ 6 എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ALSO READ: ബസ് കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടിക്ക് കൗൺസിലിങ്ങും നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News