ജുവനൈല്‍ ഹോമില്‍ നിന്ന് പുറത്തിറങ്ങി; പിന്നാലെ കൊലപാതകം; പ്രതി കീഴടങ്ങി

രണ്ടാഴ്ച മുമ്പ് ജുവനൈല്‍ ഹോമില്‍ നിന്നും പുറത്തിറങ്ങിയ ആണ്‍ക്കുട്ടി കൊലപാതക കേസില്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. ദില്ലിയിലാണ് സംഭവം. 29കാരനെയാണ് പ്രതി കൊലപ്പെടുത്തിയത്. ആണ്‍ക്കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടാളി സംഭവസ്ഥത്ത് നിന്നും രക്ഷപ്പെട്ടു.

ALSO READ: ദേശീയ ഗെയിംസില്‍ നിന്നും വോളിബോള്‍ ഒഴിവാക്കിയത് എന്തിന്, ‍വിമര്‍ശനവുമായി ഹൈക്കോടതി

കൊലപാതകത്തിന് പിന്നാലെ കത്തിയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു പ്രതി. കൂട്ടുപ്രതികായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. യുപി സ്വദേശിയായ അമിത് കുമാറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

ALSO READ: വിചിത്രമായി യുവതിയുടെ ഉറക്കം, ട്രെൻഡിങ് ആയി ശവപ്പെട്ടി; വീഡിയോ

പ്രതിയും അമിത് കുമാറും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇവര്‍ക്ക് തമ്മില്‍ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അമിത് കുമാര്‍ പ്രതിയെ ആക്രമിക്കുകയും കൈയിലുള്ള പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായി അമിത് കുമാറിനെ കൂട്ടുപ്രതിയുമൊത്ത് തടഞ്ഞു നിര്‍ത്തി കുത്തികൊല്ലുകയായിരുന്നു പ്രതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News