വീട്ടുജോലിക്കാരിയുടെ ശമ്പളം പ്രതിമാസം 3,000 രൂപയായി വര്‍ധിപ്പിക്കുന്നത് വിസമ്മതിച്ചത് സംബന്ധിച്ച് ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ചെയ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എയറിലായി. ആയിരം രൂപ വർധിപ്പിക്കണമെന്നായിരുന്നു ജോലിക്കാരിയുടെ ആവശ്യം. ഇത് വിസമ്മതിച്ചതിനെ തുടർന്ന് അവർ രാജിവച്ച് പോകുകയും ചെയ്തു. ഈ രാജിയിൽ നിന്ന് നേടിയ മൂന്ന് പ്രൊഫഷണല്‍ ഉള്‍ക്കാഴ്ച സംബന്ധിച്ചാണ് അവർ പങ്കുവെച്ചത്. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടാകുകയായിരുന്നു.
നേഹ ഗോയല്‍ ആണ് ലിങ്ക്ഡ്ഇന്നില്‍ ഇക്കാര്യം പങ്കുവെച്ചത്. ‘മാസം 3,000 രൂപ നല്‍കാന്‍ തയ്യാറാകുമ്പോള്‍ മാത്രം എന്നെ വിളിക്കൂ’ എന്ന് പറഞ്ഞാണ് ജോലിക്കാരി പോയത്. രാജിയില്‍ നിന്ന് പഠിച്ച മൂന്ന് കോര്‍പ്പറേറ്റ് പാഠങ്ങള്‍ ഇവയൊക്കെയാണ്: (1) ശമ്പള വര്‍ധനവ് ചോദിക്കാന്‍ മടിക്കരുത്, (2) നിങ്ങളുടെ സ്വന്തം ശ്രമങ്ങളെ വിലമതിക്കുക, (3) ഒരിക്കലും അതില്‍ കുറവ് വരുത്തരുത്.
Read Also: കാട്ടുതീ വിഴുങ്ങിയെന്ന് കരുതി; ദുരന്തത്തെ അതിജീവിച്ച നായയെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞ് യുവാവ്
അവരുടെ പോസ്റ്റ് ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായി. ചിലര്‍ ഇത് ചൂഷണാത്മകമാണെന്ന് വിമര്‍ശിച്ചു. ഡല്‍ഹി പോലുള്ള ഒരു നഗരത്തില്‍ വീട്ടുജോലിക്ക് 3,000 രൂപ എന്നത് അധികമല്ലെന്നും പലരും ചൂണ്ടിക്കാട്ടി. അനുഭവത്തില്‍ നിന്ന് അര്‍ഥവത്തായ പാഠങ്ങള്‍ പഠിച്ചതിന് ചിലര്‍ അവരെ അഭിനന്ദിക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here