വെറും 89 റണ്‍സിന് ഓള്‍ ഔട്ട്. അഹമ്മദാബാദില്‍ പൊരുതാനുള്ള സ്‌കോര്‍ പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞ് പോയി ഗുജറാത്ത് ടൈറ്റന്‍സ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശമായ സ്‌കോര്‍ എന്ന നാണക്കേടുമായി ഡല്‍ഹിക്കെതിരെ അവര്‍ പൊരുതാനിറങ്ങുമ്പോഴെ ഗ്യാലറി ഉറപ്പിച്ചിരുന്നു വിജയം ആര്‍ക്കൊപ്പമായിരിക്കുമെന്ന്.
ALSO READ: ‘വീട്ടില്‍ വോട്ട്; പ്രചരിക്കുന്ന ആശങ്ക അടിസ്ഥാനരഹിതം’ -മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
67പന്തും ആറു വിക്കറ്റും ബാക്കി നില്‍ക്കേ ഡല്‍ഹി 90 റണ്‍സ് എന്ന ലക്ഷ്യം നേടി കഴിഞ്ഞു. ആകെ ഗുജറാത്തിന് ആശ്വസിക്കാനുള്ളത് ഡല്‍ഹിയുടെ നാലു വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞു എന്നത് മാത്രമാണ്. 20 പന്തില്‍ രണ്ടുവീതം സിക്‌സും ഫോറും അടിച്ച് 20 റണ്‍സെടുത്ത ജെയ്ക്ക് ഫ്രേസന്‍ മഗൂര്‍ഗാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 11 പന്തില്‍ 16 റണ്‍സും നേടി.
ALSO READ: നന്നായി ഉറങ്ങാം… ഹൃദ്രോഗവും തടയാം… ഭാരവും കുറയ്ക്കാം… ഇത് ശീലമാക്കൂ…
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ഈ സീസണില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണ് നേടിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങളെല്ലാം മോശം പ്രകടനം നടത്തിയ കളിയില്‍ 24 പന്തില്‍ 31 റണ്‍സ് നേടിയ റാഷിദ് ഖാന്‍ മാത്രമാണ് പൊരുതാന്‍ ശ്രമിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ തളയ്ക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബോളര്‍മാര്‍ക്കായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here