റിഷഭ് പന്തിനു വിലക്ക്; ഡല്‍ഹി ക്യാപിറ്റല്‍സിന് വന്‍ തിരിച്ചടി

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വന്‍ തിരിച്ചടി. ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്തിനു ഒരു മത്സരത്തില്‍ വിലക്ക്. രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ശിക്ഷ. വിലക്കിനൊപ്പം താരം 30 ലക്ഷം പിഴയുമൊടുക്കണം. പന്തിനൊപ്പം ടീം അംഗങ്ങള്‍ക്കും പിഴ ശിക്ഷയുണ്ട്.

മൂന്നാം തവണയാണ് ഡല്‍ഹി ടീം നിശ്ചിത സമയത്ത് ഓവര്‍ എറിഞ്ഞു തീര്‍ക്കാതെ ശിക്ഷയില്‍പ്പെടുന്നത്. ഇതോടെയാണ് പന്തിനു വിലക്ക് വന്നത്. ടീമിലെ മറ്റ് താരങ്ങള്‍ക്കും പിഴ ശിക്ഷയുണ്ട്. ഇംപാക്ട് താരങ്ങളും പിഴയൊടുക്കണം. ടീം അംഗങ്ങള്‍ 12 ലക്ഷം രൂപ വീതമാണ് പിഴയൊടുക്കേണ്ടത്.

Also Read: പ്ലസ് ടു സീറ്റ് വര്‍ധന വിഷയത്തിലും ‘വടകരപ്പൂത്തിരി’ മലപ്പുറത്ത് കത്തിക്കരുത്; ലീഗിന് കെ ടി ജലീലിന്റെ മറുപടി

നാളെയാണ് ആര്‍സിബിക്കെതിരായ ഡിസിയുടെ നിര്‍ണായക പോരാട്ടം. ഈ മത്സരം തോറ്റാല്‍ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകളും ഏതാണ്ട് അവസാനിക്കും. ടീം നിലവില്‍ അഞ്ചാം സ്ഥാനത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk