ലഖ്‌നൗ പുറത്ത്; പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. നിര്‍ണായക മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് വീഴ്ത്തിയതോടെയാണ് സഞ്ജുവും കൂട്ടരും പ്ലേ ഓഫ് ഉറപ്പിച്ചത്. ഇതോടെ രാഹുലിന്റേയും സംഘത്തിന്റേയും പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. 13 മത്സരം പൂര്‍ത്തിയാക്കിയ ലഖ്നൗ 12 പോയിന്റുമായി ഏഴാമതാണ്.

തുടക്കത്തില്‍ തന്നെ നാലുവിക്കറ്റുകളാണ് ലഖ്നൗവിന് നഷ്ടപ്പെട്ടത്. കെ എല്‍ രാഹുല്‍, സ്റ്റോയിനിസ്, ദീപക് ഹൂഡ അടക്കമുള്ളവരാണ് ഔട്ടായത്. 24 റണ്‍സ് എടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടമായി തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോഴായിരുന്നു നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ബാറ്റിങ്. തുടക്കത്തില്‍ തന്നെ ആക്രമണ ശൈലിയാണ് പൂരന്‍ പുറത്തെടുത്തത്. ആദ്യ പന്തില്‍ തന്നെ വരവറിയിച്ച് ബൗണ്ടറിയോടെയാണ് ഇന്നിംഗ്സിന് തുടക്കമിട്ടത്.ടീം സ്‌കോര്‍ 101 റണ്‍സില്‍ നില്‍ക്കുമ്പോള്‍ പൂരന്‍ ഔട്ടായതോടെ, പ്രതീക്ഷയ്ക്ക് മങ്ങലേറ്റെങ്കിലും എളുപ്പം തോറ്റ് പിന്മാറാന്‍ തയ്യാറല്ല എന്ന് അറിയിച്ച് കൊണ്ടായിരുന്നു അര്‍ഷദ് ഖാന്റെ ബാറ്റിങ്. അഞ്ചു സിക്സുകളുടെ അകമ്പടിയോടെയായിരുന്നു അര്‍ഷദ് ഖാന്റെ അര്‍ധ സെഞ്ച്വറി.

Also Read: ആന്ധ്രപ്രദേശില്‍ ബസ് ട്രാക്ക്റ്ററിലേക്ക് ഇടിച്ച് കയറി 4 മരണം

33 പന്തില്‍ 58 റണ്‍സെടുത്ത അഭിഷേക് പോറലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 57 റണ്‍സെടുത്ത സ്റ്റബ്‌സും ഡല്‍ഹിക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു.

ടോസ് നേടിയ ലഖ്‌നൗ ഡല്‍ഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്നിങ്‌സ് തുടങ്ങിയ ഷല്‍ഹിക്ക് രണ്ട് റണ്‍സെടുക്കുന്നതിനിടെ ജേക്ക് ഫ്രേസറെ(0) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അഭിഷേക് പോറല്‍ – ഷായ് ഹോപ്പ് സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഒമ്പതാമത്തെ ഓവറില്‍ സ്‌കോര്‍ 92ല്‍ നില്‍ക്കെ 27 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ഷായ് ഹോപ്പ് പുറത്തായി. അര്‍ഷദ് ഖാനായിരുന്നു വിക്കറ്റ്.

പിന്നീടെത്തിയ നായകന്‍ പന്ത് 23 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് പുറത്തായി. സ്റ്റബ്‌സ് 25 പന്തില്‍ നിന്ന് 57 റണ്‍സെടുത്തു, അക്‌സര്‍ പട്ടേല്‍ 10 പന്തില്‍ 14 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ലഖ്‌നൗവിനായി നവീന്‍ ഉള്‍ ഹഖ് രണ്ടും അര്‍ഷത് ഖാനും രവി ബിഷ്‌ണോയി ഒരു വിക്കറ്റും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News