ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. 15 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്. റീലീ റൂസോയുടേയും ലിയാം ലീവിങ്ങ് സ്റ്റോണിന്റേയും വെടിക്കെട്ട് ബാറ്റിംഗിനാല്‍ ആവേശം നിറഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത പഞ്ചാബിനെതിരെ ഡല്‍ഹി നിശ്ചിത ഓവറില്‍ 213 റണ്‍സ് അടിച്ച്കൂട്ടി. ആദ്യ വിക്കറ്റില്‍ 94 റണ്‍സ് കൂട്ടി ചേര്‍ത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍- പൃതിഷ്വാ കൂട്ടുകെട്ടാണ് പഞ്ചാബിനെതിരെ ഡല്‍ഹിക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 31 പന്തില്‍ 46 റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറെയും അര്‍ധസെഞ്ച്വറി നേടിയ പൃതിഷ്വായേയും പുറത്താക്കി സാം കറനാണ് പഞ്ചാബിന് നിര്‍ണായകമായ ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ 25 പന്തില്‍ വെടിക്കെട്ട് ബാറ്റിംഗുമായി അര്‍ധ സെഞ്ച്വറി നേടിയ റീലീ റൂസോയുടെ പ്രകടനമാണ് ഡല്‍ഹി ക്യപിറ്റല്‍സിനെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്. ആറ് ഫോറും ആറ് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു റീലീ റൂസോയുടെ ഇന്നിംഗ്‌സ്. 37 പന്തില്‍ താരം 87 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു
മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എടുക്കാന്‍ മാത്രമാണ് കഴിഞ്ഞത്. അര്‍ധ സെഞ്ച്വറി നേടിയ ലിയാം ലീവിങ്ങ് സ്റ്റോണും അധര്‍വ തൈഡെയും പഞ്ചാബിന്റെ ജയത്തിനായ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ജയം സ്വന്തമാക്കാനായില്ല. ലിയാം ലീവിങ്ങ് സ്റ്റോണ്‍ 48 പന്തില്‍ 94 റണ്‍സ് എടുത്തപ്പോള്‍ അധര്‍വ തൈഡെ 42 പന്തില്‍ 55 റണ്‍സ് എടുത്തു. ഡല്‍ഹിക്കായി ഇഷാന്ത് ശര്‍മ്മയും അന്റിച്ച് നോര്‍ജെയും രണ്ട് വിക്കറ്റ് വീഴ്ത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here