ദില്ലി ചലോ മാര്‍ച്ച് പ്രഖ്യാപിച്ച കര്‍ഷകരെ അനുനയിപ്പിച്ച് വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. നാളെ നടക്കുന്ന കര്‍ഷക സംഘടനാ നേതാക്കളുടെ യോഗത്തിൽ കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കും. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് ചണ്ഡീഗഡിലാണ് യോഗം നടക്കുക.
ദില്ലിയിലേക്ക് മറ്റന്നാളാണ് കര്‍ഷകര്‍ മാര്‍ച്ച് പ്രഖ്യാപിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച തുടങ്ങിയ സംഘടനാ നേതാക്കള്‍ക്കാണ് കത്തു നല്‍കിയത്. ചര്‍ച്ചയില്‍ കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് എന്നിവരാണ് പങ്കെടുക്കുക.
വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരത്തിനൊരുങ്ങുന്നത്. ചര്‍ച്ച പരാജയപ്പെടുന്ന സാഹചര്യത്തിൽ കര്‍ഷക പ്രതിഷേധം നേരിടാന്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി സര്‍ക്കാരുകള്‍ ഒരുക്കങ്ങൾ തുടങ്ങി. കൂടുതല്‍ പൊലീസിനെയും അർധ സൈനികരെയും അതിര്‍ത്തികളില്‍ നിയമിച്ചു.
ഹരിയാന സര്‍ക്കാര്‍ പഞ്ചാബുമായിട്ടുള്ള പ്രധാന അതിർത്തികളെല്ലാം അടച്ചു. പഞ്ച്കുളയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഹരിയാനയില്‍ റോഡുകളില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ നിരത്തുകയും ചെയ്തു. ഹരിയാന സര്‍ക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്.
കൂട്ടമായി എസ്എംഎസ് അയക്കുന്നതിനും, ഡോങ്കിള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുന്നൂറിലേറെ സംഘടനകള്‍ സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും പ്രഖ്യാപിച്ച ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here