ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ട് അധികൃതര്‍; ഇന്ന് പ്രതിഷേധം നടത്തുന്നില്ലെന്ന് കര്‍ഷക നേതാക്കള്‍, ചര്‍ച്ചക്ക് തയ്യാറായി ഹരിയാന സര്‍ക്കാര്‍

delhi chalo

കര്‍ഷകരുടെ ദില്ലിചലോ മാര്‍ച്ചിനെ ഹരിയാന പൊലീസ് തടഞ്ഞതിന് പിന്നാലെ കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറായി ഹരിയാന സര്‍ക്കാര്‍. രാജ് പുരയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു ദിവസത്തെ സമയം അധികൃതര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ന് പ്രതിഷേധം നടത്തുന്നില്ലെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം പ്രശ്‌നപരിഹാരമുണ്ടായില്ലെന്ന് മറ്റു പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇന്നലെ നടത്തിയ കര്‍ഷക മാര്‍ച്ചില്‍ പൊലീസ് അക്രമം അഴിച്ചുവിട്ടതോടെ നിരവധി കര്‍ഷകര്‍ക്ക് പരുക്കേറ്റിരുന്നു.

അതേസമയം കർഷകരുടെ ദില്ലി ചലോ മാർച്ചിൽ അക്രമമഴിച്ചുവിടുകയായിരുന്നു ക‍ഴിഞ്ഞ ദിവസം പൊലീസ്. ശംഭു അതിർത്തിയിൽ നിന്നാരംഭിച്ച മാർച്ചിന് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പത്തോളം കർഷകർക്ക് പരുക്കേറ്റതിനു പിന്നാലെ മാർച്ച് ഇന്നത്തേക്ക് നിർത്തി..

ശംഭു അതിർത്തിയിൽ നിന്നും ആരംഭിച്ച മാർച്ചിനെ തടയാൻ കൂറ്റൻ കോൺക്രീറ്റ് ബാരിക്കേഡുകളും ഇരുമ്പ്ദണ്ഡും ഉൾപ്പെടെ യുദ്ധസമാനമായ സജ്ജീകരണങ്ങളാണ് പൊലീസ് ഒരുക്കിയത്. ശംഭു അതിർത്തിയിൽ നിന്നാരംഭിച്ച കർഷകരുടെ മാർച്ച് കിലോമീറ്ററുകൾ പിന്നിടുന്നതിനു മുൻപേ പൊലീസ് തടഞ്ഞു, മാത്രമല്ല 101 ഓളം വരുന്ന കർഷകരുടെ തിരിച്ചറിയൽ കാർഡുകൾ നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതോടെ കർഷകരും പൊലീസും തമ്മിൽ വാക്കേറ്റമായി.

Also read: ദില്ലി ചലോ മാർച്ചിൽ അക്രമമഴിച്ചുവിട്ട് പൊലീസ്

തിരിച്ചറിയൽ കാർഡ് നൽകിയാലും ദില്ലിയിലേക്ക് മാർച്ച് നടത്താൻ അനുമതില്ലെന്നായിരുന്നു പൊലീസ് നിലപാട്. തുടർന്ന് പഞ്ചാബ് ഹരിയാന അതിർത്തി സംഘർഷഭരിതമായി. മാർച്ചുമായി മുന്നോട്ട് പോകുമെന്ന് കർഷകർ നിലപാട് കടുപ്പിച്ചതോടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പൊലീസ് അക്രമത്തിൽ ഒമ്പതോളം കർഷകർക്ക് പരുക്കേറ്റു. മണിക്കൂറുകൾ കർഷകർ അതിർത്തിയിൽ പ്രതിഷേധിച്ചു. അതിനു ശേഷമാണ് ഇന്നത്തേക്ക് മാർച്ച് അവസാനിപ്പിക്കുന്നതായും എന്നാൽ പ്രതിഷേധവുമായി ശംഭു അതിർത്തിയിൽ തുടരുമെന്നും കർഷകർ അറിയിച്ചത്. കൂടിയാലോചനകൾക്ക് ശേഷം തുടർന്നുള്ള സമരപരിപാടികൾ തീരുമാനിക്കും.

മിനിമം താങ്ങുവില നിയമപരമാക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കർഷകർ മാർച്ച് ആരംഭിച്ചത്. ഇന്നത്തേതിന് സമാനമായി ഹരിയാന പൊലീസ് മാർച്ച് തടയുകയും കേന്ദ്രസർക്കാർ കർഷകരുമായി ചർച്ച നടത്തുമെന്നും ഉറപ്പു നൽകി. എന്നാൽ ഈ ഉറപ്പ് കേന്ദ്രസർക്കാർ പാലിക്കാത്തതിനെ തുടർന്നാണ് വീണ്ടും ദില്ലി ചല മാർച്ചുമായി കർഷകർ രംഗത്തിറങ്ങിയത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് കർഷക സംഘടനകളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News