ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി; കര്‍ഷകരുടെ തീരുമാനം അറിയാന്‍ കേന്ദ്രം

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവച്ചു. സമവായ നിര്‍ദേശങ്ങള്‍ കേന്ദ്രം അവതരിപ്പിച്ചതിന് പിന്നാലെയാണ് നീക്കം. കര്‍ഷകരുടെ തീരുമാനം ഇന്നോ നാളെയോ അറിയാം. നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്.

ALSO READ: രണ്ട് വയസുകാരിയെ കാണാതായ സംഭവം; അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം

പരുത്തി, പരിപ്പ് തുടങ്ങിയ അഞ്ച് വിളകള്‍ക്ക് താങ്ങുവിലെ നല്‍കാമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചു. അഞ്ചുവര്‍ഷത്തേക്ക് സര്‍ക്കാര്‍ സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകരില്‍ നിന്ന് താങ്ങുവില ഉറപ്പാക്കി വിളകള്‍ സംഭരിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് കര്‍ഷക നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു.

ALSO READ: പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; അന്വേഷണത്തിനായി അഞ്ച് സംഘങ്ങൾ രൂപീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News