മദ്യനയ അഴിമതിക്കേസ്; നാലാം തവണയും ഇ.ഡിയ്ക്ക് മുൻപിൽ ഹാജരാകാതെ കെജ്‌രിവാൾ

മദ്യനയ അഴിമതിക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നും ഇ ഡിക്ക് മുമ്പിൽ ഹാജരായേക്കില്ല. ഇത് നാലാം തവണയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഗോവയിലേക്ക് പോകും എന്ന്‌ ആം ആദ്മി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ മൂന്ന് തവണയും ചോദ്യം ചെയ്യലിൽ ഹാജരാകാൻ നോട്ടീസ് അയച്ചപ്പോൾ ഇഡി നോട്ടീസ് നിയമ വിരുദ്ധമെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു.

ALSO READ: യുപിയിലെ ഹൈവേയില്‍ മൃതദേഹം; വാഹനങ്ങള്‍ കയറിയിറങ്ങി, അവശിഷ്ടങ്ങള്‍ മാറ്റാന്‍ പെടാപാട് പെട്ട് പൊലീസ്

അതേസമയം, കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന എന്നാണ് എ എ പി നിലപാട്. കേസിലെ പ്രതികളിൽ ഒരാളായ സമീർ മഹേന്ദ്രുവുമായി കെജ്‌രിവാൾ വിഡിയോ കോളിൽ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ഇഡിയുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News