രാഹുൽ ഗാന്ധിയ്ക്ക് പിന്തുണയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോൺഗ്രസുമായി അഭിപ്രായ വ്യത്യാസമുണ്ട്, ജനങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ചുമതലയാണ് ചോദ്യങ്ങൾ ചോദിക്കുക എന്നത്,കോടതിയെ ബഹുമാനിക്കുന്നുവെന്നും എന്നാൽ കോടതിയുടെ ഈ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
‘എല്ലാ കള്ളന്മാര്‍ക്കും എങ്ങനെ മോദി എന്ന വിളിപ്പേരുവന്നു?’ എന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചോദിച്ചതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവുശിക്ഷ കോടതി വിധിക്കുകയായിരുന്നു. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തിക്കേസിലാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ വിധി. അപ്പീല്‍ നല്‍കാനുള്ള അവസരമായി ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരുമാസത്തേക്ക് മരവിപ്പിച്ചു. രാഹുലിന് ജാമ്യം അനുവദിക്കുകയും ചെയ്തു. വിധി പറയുമ്പോള്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായിരുന്നു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍ വെച്ചാണ് രാഹുല്‍ വിവാദപരാമര്‍ശം നത്തിയത്. സാമ്പത്തികതട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി, ലളിത് മോദി തുടങ്ങിയവര്‍ക്കൊപ്പം നരേന്ദ്രമോദിയെയും രാഹുല്‍ വിമര്‍ശിച്ചു. പരാമര്‍ശം മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാരോപിച്ചാണ് സൂറത്ത് ബിജെപി മുന്‍ അധ്യക്ഷന്‍ കൂടിയായ പൂര്‍ണേഷ് കോടതിയെ സമീപിച്ചത്. 2021 ഒക്ടോബറില്‍ കോടതി രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തി. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി.
അതേസമയം, സത്യവും അഹിംസയുമാണ് തന്‍റെ… മതം സത്യമാണ് തന്‍റെ ദൈവം അതിലേക്കുള്ള മാര്‍ഗമാണ് അഹിംസ എന്ന മഹാത്മ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു വിധിക്ക് പിന്നാലെയുള്ള രാഹുൽഗാന്ധിയുടെ ആദ്യ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here