വായൂമലിനീകരണത്തില്‍ വലയുന്ന ദില്ലിക്ക് വെല്ലുവിളിയായി കടുത്ത തണുപ്പ്; ആശങ്കയില്‍ ജനങ്ങള്‍

Air Pollution Delhi

വായൂമലിനീകരണത്തില്‍ വലയുന്ന ദില്ലിക്ക് വെല്ലുവിളിയായി കടുത്ത തണുപ്പ്. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 11.2 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രാവിലെ ദില്ലിയില്‍ രേഖപ്പെടുത്തിയത്.

റിഡ്ജില്‍ 11.2 ഡിഗ്രി സെല്‍ഷ്യസ്, അയനഗര്‍ 14.4 ഡിഗ്രി സെല്‍ഷ്യസ്, ലോധി റോഡ് 15 ഡിഗ്രി സെല്‍ഷ്യസ്, പാലം 16.8 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് ദില്ലിയിലെ മറ്റു പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയ താപനില.

പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സഫ്ദര്‍ജംഗില്‍ 16.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില. ഹിമാലയന്‍ മേഖലയില്‍ മഞ്ഞുവീഴ്ചയ്ക്ക് ഇടയാക്കുന്ന പടിഞ്ഞാറന്‍ അസ്വസ്ഥതയാണ് ദില്ലിയിലെ താപനിലയിലെ ഇടിവിന് കാരണം.

ദില്ലിയിലും പരിസര പ്രദേശങ്ങളിലും വായു നിലവാരം ‘ഗുരുതര’ വിഭാഗത്തില്‍ കടന്നതോടെ ആശങ്കയിലാണ് ജനങ്ങള്‍. വിവിധയിടങ്ങളില്‍ വായു ഗുണ നിലവാര സൂചിക 429 ആയി ഉയര്‍ന്നതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദേശീയ തലസ്ഥാനത്ത് മലിനീകരണ തോത് കുത്തനെ ഉയര്‍ന്നു.

സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ദില്ലിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളില്‍ 30 എണ്ണവും ‘കടുത്ത’ വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം റിപ്പോര്‍ട്ട് ചെയ്തത്.

Also Read : സംസ്ഥാനത്ത് മ‍ഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

രാവിലെ മുതല്‍ നഗരപ്രദേശങ്ങളില്‍ പുകമഞ്ഞും രൂക്ഷമാണ്. എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം അതിഗുരുതരാവസ്ഥയില്‍. വായുഗുണനിലവാര സൂചിക അഞ്ഞൂറിലെത്തി. ശ്വാസതടസ്സം ഉള്‍പ്പെടെ ശാരീരിക അസ്വസ്ഥകളുമായി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ദില്ലി സര്‍ക്കാര്‍ ഇന്ന് പ്രത്യേക അവലോകയോഗം ചേരും.

അതിരൂക്ഷമായ പുകമഞ്ഞ് ദില്ലി നഗരത്തെ വിഴുങ്ങുകയാണ്. ദൃശ്യപരത 500 മീറ്ററില്‍ താഴെയായി കുറയുന്നു. വായുഗുണനിലവാര സൂചിക 450ന് മുകളില്‍ ഏറ്റവും ഗുരുതര വിഭാഗത്തിലെത്തി. ആനന്ദ് വിഹാര്‍, അശോക് വിഹാര്‍, ബവാന, ദ്വാരക, ജഹാംഗീര്‍പുരി, ലജ്പത് നഗര്‍, രോഹിണി, വിവേക് വിഹാര്‍ തുടങ്ങീ ദില്ലിയിലെ വിവിധയിടങ്ങള്‍ പുകമഞ്ഞില്‍ മൂടിക്കിടക്കുന്നു. ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് രാജ്യതലസ്ഥാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News