ഉത്തരേന്ത്യയിൽ അതിശൈത്യതരംഗം; റോഡ് ഗതാഗതവും  വിമാന സർവീസും തടസപ്പെടുന്നു

Delhi

ദില്ലിയിലും അയൽ സംസ്ഥാനങ്ങളിലും മൂടൽ മഞ്ഞും ശീതക്കാറ്റും കനത്തതോടെ റോഡ് ഗതാഗതവും  വിമാനസർവീസും തടസ്സപ്പെടുന്നു. ദില്ലിയിൽ താപനില 6 ഡിഗ്രീ സെൽഷ്യസിന് താഴെയായി.

രാജ്യതലസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിനമാണ് ശൈത്യ തരംഗം അനുഭവപ്പെടുന്നത്. കനത്ത മൂടൽമഞ്ഞും ശീത കാറ്റും തുടരുന്നതോടെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മൂടൽമഞ്ഞ് രൂക്ഷമായത് റോഡ് വിമാന സർവീസുകളെ സാരമായി ബാധിച്ചു. റൺവേയിൽ കാഴ്ചാപരിധി 50 മീറ്ററായിരുന്നത് പൂജ്യമായി കുറഞ്ഞതും സർവീസുകൾ തടസ്സപ്പെടുത്തി. നിലവിൽ ദില്ലിയിലെ അന്തരീക്ഷ താപനില ആറ് ഡിഗ്രീ സെൽഷ്യസിന് താഴെയാണ്.

also read: കനത്ത മൂടല്‍മഞ്ഞ്; ഉത്തരേന്ത്യ തണുത്ത് വിറയ്ക്കുന്നു; വിമാന, ട്രെയിന്‍ യാത്രകള്‍ അവതാളത്തിലായി!

ജനുവരി 8 വരെ മൂടൽമഞ്ഞ് തുടരുമെന്നും താപനില ഇനിയും താഴ്ന്നേക്കുമെന്നും  കേന്ദ്ര കാലവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. നോയിഡയിൽ എട്ടുവരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. പലയിടത്തും 340 നു മുകളിലാണ് വായു ഗുണനിലവാര സൂചിക. തണുപ്പു കടുത്തതോടെ ഹൃദയസംബന്ധമായ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്ന്  ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് ഹരിയാന പഞ്ചാബ് അടക്കമുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏതാനും ദിവസം കൂടി ശൈത്യ തരംഗം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News