മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്മെന്റ് ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ നടന്ന നാടകീയ നീക്കങ്ങൾക്കൊടുവിലായിരുന്നു കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയെ ഇത്തരത്തിൽ അറസ്റ്റ് ചെയ്യുന്നതും ആദ്യമായാണ്.

ALSO READ: അരവിന്ദ് കെജ്‌രിവാളിന്റെ വൈദ്യ പരിശോധന ഇഡി ആസ്ഥാനത്ത് വച്ച് നടത്തും

കൂടുതൽ ചോദ്യം ചെയ്യലിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകാനാണ് എൻഫോഴ്‌സ്മെന്റ് നീക്കം. അതേ സമയം ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ന് സുപ്രിംകോടതിയിൽ വിഷയം ഉന്നയിക്കും എന്നാണ് ആം ആദ്മി നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്.

ALSO READ: അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; പ്രതിഷേധ ആഹ്വാനവുമായി എഎപി

അതേ സമയം, കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധവും ശക്തമാണ്. ആം ആദ്മി പാർട്ടി ആസ്ഥാനത്തു പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിപക്ഷ നേതാക്കളും കേന്ദ്രസർക്കാറിനെ വിമർശിച്ചു രംഗത്ത് വന്നിട്ടുണ്ട്. തോൽവി ഭയം മൂലമാണ് പ്രതിപക്ഷ നേതാക്കളെ ഇത്തരത്തിൽ വേട്ടയാടുന്നതെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്. ഇന്ത്യ മുന്നണിയും പ്രതിഷേധം ശക്തമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News