ദില്ലി മുഖ്യമന്ത്രിയെ വസതിയില്‍ നിന്ന് പുറത്താക്കി കേന്ദ്ര സര്‍ക്കാര്‍

ദില്ലി മുഖ്യമന്ത്രി അതീഷിയെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കി കേന്ദ്രസര്‍ക്കാര്‍. മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളില്‍ നിന്ന് അതീഷി വസതി ഏറ്റെടുത്ത മൂന്നാം ദിവസമാണ് കേന്ദ്ര പൊതുപരാമത്ത് വകുപ്പിന്റെ നടപടി.

ALSO READ:എഐയുടെ പെട്ടെന്നുള്ള വളര്‍ച്ച അപകടകരമായേക്കും, നിയന്ത്രണം നഷ്ടപ്പെട്ടാല്‍ ഉണ്ടാകുന്നത് വലിയ പ്രത്യാഘാതം; മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ്

ബുധനാഴ്ച രാവിലെ 11.30ന് എത്തിയ കേന്ദ്ര പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ് ഉടന്‍ വസതി ഒഴിയാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടത്. രണ്ടുമണിയോടെ താക്കോല്‍ വാങ്ങി സീല്‍വെക്കുകയായിരുന്നു. ബിജെപിയുടെ നിര്‍ദേശപ്രകാരം ലഫ്. ഗവര്‍ണര്‍ മുഖ്യമന്ത്രി അതീഷിയുടെ സാധനങ്ങള്‍ ബലമായി നീക്കം ചെയ്തു. നടപടിയെ അസാധാരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശേഷിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയോട് വീട് ഒഴിയാന്‍ ആവശ്യപ്പെടുന്നതെന്ന് പ്രസ്താവനയിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

ALSO READ:ഇരട്ടനേട്ടം കൈവരിച്ച് മലയാളി താരം അലക്സിയ എല്‍സ അലക്സാണ്ടര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News