ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെ സമരം തുടരുമെന്നു ഗുസ്തി താരങ്ങള്‍. ദില്ലി പൊലീസ് ബ്രിജ് ഭൂഷണിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് താരങ്ങള്‍ ആരോപിച്ചു. തങ്ങള്‍ക്ക് നീതി ലഭിച്ചില്ല എങ്കില്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുമെന്നും താരങ്ങള്‍ ആവര്‍ത്തിച്ചു.
അതേസമയം ഗുസ്തി താരങ്ങളുടെ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ച സാഹചര്യത്തില്‍ താരങ്ങള്‍ ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. ബുധനാഴ്ച രാത്രി ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സമരപ്പന്തലിന് ചുറ്റും കൂടുതല്‍ നിയന്ത്രണങ്ങളും ദില്ലി പൊലീസ് ഏര്‍പ്പെടുത്തും.
കഴിഞ്ഞദിവസം രാത്രി സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ നടപടിയുമായി പൊലീസ് രംഗത്തെത്തിയിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ സമരപ്പന്തലിലേക്ക് കട്ടിലുകള്‍ എത്തിച്ചത് പൊലീസ് തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു.
പ്രതിഷേധത്തിന് പിന്തുണ അറിയിക്കുന്നവര്‍ തീവ്രവാദികളല്ല. അവരെ അറസ്റ്റ് ചെയ്യുന്നത് ശരിയായ നടപടിയില്ലെന്നും താരങ്ങള്‍ വ്യക്തമാക്കി. സമാധാനപരമായ സമരമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. സമരത്തിന് വേണ്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണ തേടിയില്ല. ജനങ്ങളുടെ പിന്തുണയാണ് തങ്ങള്‍ തേടിയത്. തങ്ങള്‍ക്ക് പറയാനുള്ളത് ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ജനങ്ങളെ അറിയിക്കും എന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here