യുവാവിനെ കൊന്ന് മൃതദേഹം കവറിലാക്കി റോഡരികിൽ നിക്ഷേപിച്ചു, ദമ്പതികൾ അറസ്റ്റിൽ

ദില്ലിയിൽ വീണ്ടും അതിദാരുണമായ കൊലപാതകം. യുവാവിനെ കൊന്ന് മൃതദേഹം കവറിലാക്കിയ ശേഷം റോഡിരികിൽ നിക്ഷേപിച്ച നിലയിൽ കണ്ടെത്തി. ദില്ലിയിലെ ഉത്തം നഗർ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. റോഡിരികിൽ കണ്ട വലിയ കവർ അസ്വാഭാവികമായി തോന്നിയതിനാൽ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്നാണ് പൊതിഞ്ഞുകെട്ടിയ നിലയിലുള്ള മൃതദേഹമാണെന്ന് മനസിലായത്. ഏകദേശം 20 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന ഉമേഷ് എന്ന യുവാവാണ് മരണപ്പെട്ടതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. സംഭവത്തിൽ ശുഭം, ഫാത്തിമ എന്ന ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. സണ്ണി എന്നയാൾ ഒളിവിലാണ്.

പൊലീസ് പറയുന്നത് ഇങ്ങനെ,

ശുഭം, ഫാത്തിമ ദമ്പതികളുടെ വീട്ടിലേക്ക് വന്ന ഉമേഷ് ചില കാരണങ്ങളാൽ ഇവരുമായി വഴക്കിട്ടു. തർക്കം തുടർന്നുകൊണ്ടിരുന്നപ്പോൾ ദമ്പതിമാർ അവിടെയുണ്ടായിരുന്ന സണ്ണിയോടൊപ്പം ചേർന്ന് ഉമേഷിനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഉമേഷിന്റെ മൃതദേഹം ഇ-കോമേഴ്‌സ് ഉത്പന്നങ്ങൾ പൊതിയുന്ന കവറിൽ കെട്ടിയ ശേഷം റോഡരികിൽ നിക്ഷേപിക്കുകയായിരുന്നു. ശേഷം സണ്ണി ഒളിവിൽ പോയി.

എന്നാൽ ദമ്പതികൾ പറഞ്ഞ ഈ കാരണം പൊലീസ് വിശ്വസിക്കാൻ തയ്യാറായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News