രാഖി കെട്ടാന്‍ സഹോദരന്‍ വേണമെന്ന് മകള്‍; ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്ത് ദമ്പതികള്‍; അറസ്റ്റ്

രക്ഷാബന്ധന്‍ ഉത്സവത്തില്‍ രാഖി കെട്ടാന്‍ സഹോദരനെ വേണമെന്ന് മകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ തട്ടിയെടുത്ത് ദമ്പതികള്‍. ഒരു മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് ദമ്പതികള്‍ തട്ടിയെടുത്തത്. രഘുബിര്‍ നഗറിലെ ടഗോര്‍ ഗാര്‍ഡനില്‍ താമസക്കാരായ സഞ്ജയ് ഗുപ്ത (41), അനിത ഗുപ്ത (36) എന്നിവരാണ് ഛത്താ റെയില്‍ ചൗക്കില്‍ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന അംഗപരിമിതിയുള്ള സ്ത്രീയുടെ കുഞ്ഞിനെ അര്‍ധരാത്രി തട്ടിയെടുത്തത്. സംഭവത്തില്‍ സഞ്ജയിയെയും അനിതയെയും പൊലീസ് അറസ്റ്റ് ചെയ്തു.

also read- വ്യാജരേഖാ ചമയ്ക്കല്‍ കേസ്; ഷാജന്‍ സ്‌കറിയയ്ക്ക് ബിജെപി നേതൃത്വത്തിന്റെ പിന്തുണ

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കുഞ്ഞിനെ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെ മാതാപിതാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയകരമായി 2 പേര്‍ ബൈക്കില്‍ ചുറ്റുന്നതായി കണ്ടു. ഈ ബൈക്ക് തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

also read- മഹാത്മാവിൻ്റെ കൊലപാതകത്തെ പിന്തുണയ്ക്കുന്നവര്‍ ജയ് ഭീം ആഘോഷിക്കുമോ? വിമർശനവുമായി പ്രകാശ് രാജ്

സഞ്ജയ്, അനിത ദമ്പതികളുടെ 17 വയസുള്ള മകന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ടെറസില്‍ നിന്ന് വീണ് മരിച്ചിരുന്നു. വരുന്ന രക്ഷാബന്ധനില്‍ തനിക്കു രാഖി കെട്ടാന്‍ സഹോദരനെ വേണമെന്ന് 15 വയസുള്ള മകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആണ്‍കുട്ടിയെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടതെന്ന് ദമ്പതികള്‍ പൊലീസിനോടു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News